റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തകര്‍ന്നടിഞ്ഞ് സൂചികകള്‍

June 17, 2022 - 10:21 am

മുംബൈ: നിലംപതിച്ച് ഓഹരി വിപണി. മികച്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ചിട്ടും കടുത്ത വില്‍പന സമ്മര്‍ദമാണ് സൂചികകള്‍ നേരിട്ടത്. ഇതോടെ നിര്‍ണയാക സപ്പോര്‍ട്ട് മേഖലകള്‍ തകര്‍ത്ത് പ്രധാന സൂചികകള്‍ താഴേക്ക് പതിച്ചു. എല്ലാ മേഖലകളിലും വില്‍പ്പന കാര്യമായി നടന്നതോടെ സൂചികകള്‍ 52 ആഴ്ചയിലെ ഏറ്റവും വലിയ താഴചയിലേക്ക് നിലംപതിക്കുകയായിരുന്നു. യു.എസ്. ഫെഡ് റിസര്‍വ് പലിശ നിരക്കുയര്‍ത്തിയതാണ് ആഗോളതലത്തില്‍ സൂചികകളെ പ്രതികൂലമായി ബാധിച്ചത്.സെന്‍സെക്സ് 1045.60 പോയിന്റ് ഇടിഞ്ഞ് 51495.79 പോയിന്റിലും നിഫ്റ്റി 331.60 പോയിന്റ് താഴ്ന്ന് 15360.60 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 1.99 ശതമാനവും നിഫ്റ്റി 2.11 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയത്.

607 ഓഹരികള്‍ക്ക് മാത്രമാണ് ജൂൺ 16 ന് നേട്ടമുണ്ടാക്കാനായത്. 2680 ഓഹരികളുടെ വിലിയിടിഞ്ഞപ്പോള്‍ 97 ഓഹരികളുടെ മൂല്യത്തില്‍ മാറ്റമുണ്ടായില്ല.ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഒ.എന്‍.ജി.സി. തുടങ്ങിയവയാണ് നഷ്ടം നേരിട്ട പ്രധാന ഓഹരികള്‍. എച്ച്.യു.എല്‍, നെസ്ലെ ഇന്ത്യ, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.സെക്ടറല്‍ സൂചികകളെല്ലാം നഷ്ടം രേഖപ്പെടുത്തി. മെറ്റല്‍ സൂചിക അഞ്ചു ശതമാനമാണ് ഇടിഞ്ഞത്. ബി.എസ്.ഇ. മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ രണ്ടു ശതമാനം ഇടിവ് രേഖപ്പെടുത്തി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *