റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മരുന്നിന്റെ പേര് വായിക്കാവുന്ന രീതിയില്‍ എഴുതണമെന്ന നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

September 10, 2022 - 10:43 am

അമ്പലപ്പുഴ: മരുന്നു കുറിപ്പടിയില്‍ രോഗികള്‍ക്ക് വായിക്കാവുന്ന രീതിയില്‍, കൂട്ടക്ഷരമല്ലാതെ മരുന്നിന്റെ ജനറിക് പേര് എഴുതാന്‍ ഡോക്ടര്‍മാര്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി.മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പ്രത്യേക ഉത്തരവിലൂടെ ഈ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു സാമൂഹിക പ്രവര്‍ത്തകന്‍ കാക്കാഴം സ്വദേശി താഴ്ചയില്‍ നസീര്‍ നല്‍കിയ പരാതിക്കുള്ള മറുപടിയിലാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. മരുന്നുകളുടെ പേര് ജനറിക് പേരിലും വായിച്ചാല്‍ മനസിലാക്കാന്‍ കഴിയുന്ന വിധത്തിലും കുറിക്കുക, സര്‍ക്കാര്‍ സംവിധാനത്തിന് പുറത്തുള്ള ഫാര്‍മസികളിലേക്ക് പരമാവധി പ്രിസ്‌ക്രിപ്ഷന്‍ നല്‍കാതിരിക്കുക എന്നീ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇതു ലംഘിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മറുപടിയിലുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *