ശ്രീനഗര്‍: ജമ്മുകശ്മീരിലെ റമ്പാന് ജില്ലയിലെ വനപ്രദേശത്തുള്ള ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സുരക്ഷാ സേന. ഇവിടെ നിന്നു ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. തേതര്ക്ക വനമേഖലയില്‍ പോലീസും െസെന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്. അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍, മാഗസിന് ഉള്ള െചെനീസ് പിസ്റ്റള്‍, 36 വെടിയുണ്ടകള്‍, കത്തി, 198 മാഗസീനുകളോടെ നാല് എ.കെ. 47 െറെഫിളുകള്‍, െബെനോക്കുലര്, ക്യാമറ, വയര്‍ലെസ് സെറ്റ് എന്നിവയും ഇവിടെ നിന്നു പിടിച്ചെടുത്തു.
