അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കേരള മീഡിയ അക്കാദമി സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ലഹരിക്കെതിരെ പ്രചാരണ മത്സരങ്ങള്‍ നടത്തുന്നു

October 14, 2022 - 9:06 pm

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി കേരള മീഡിയ അക്കാദമി സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കുമായി ലഹരിക്കെതിരായ സന്ദേശം ഉള്‍പ്പെടുത്തിയ പ്രസംഗം, വീഡിയോ ചിത്രം, ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

പ്രസംഗ മത്സരം
എല്‍.പി-യുപി, ഹൈസ്‌കൂള്‍-ഹയര്‍ സെക്കഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ‘ലഹരി വിരുദ്ധ കേരളം സാധ്യമാക്കുന്നതില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം’ എന്ന വിഷയത്തില്‍ 5 മിനിറ്റില്‍ കവിയാത്ത മലയാളത്തിലുള്ള പ്രസംഗം ഓഡിയോ/വീഡിയോ രൂപത്തില്‍ മത്സരത്തിന് അയയ്ക്കാം. പേര്, വിലാസം, പഠിക്കുന്ന ക്ലാസ്സ്, സ്‌കൂള്‍ എന്നിവ വ്യക്തമാക്കിയിരിക്കണം. എല്‍.പി-യുപി, ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് പ്രത്യേകമായാണ് മത്സരം. മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് പ്രസംഗം അയച്ചുനല്‍കാം.

ലഘു വീഡിയോ ചിത്ര മത്സരം
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ലഹരി വിരുദ്ധ സന്ദേശ ലഘു വീഡിയോ ചിത്ര മത്സരത്തിന് 30 സെക്കന്റ് മുതല്‍ 3 മിനിറ്റ് വരെയുള്ള മൊബൈലില്‍ ഫോണില്‍ ചിത്രീകരിച്ച മലയാളത്തിലോ, ഇംഗ്ലീഷിലോ ഉള്ള മൗലിക സൃഷ്ടികള്‍ സമര്‍പ്പിക്കാം. കഥാചിത്രം, ഡോക്യൂമെന്ററി, സംഗീത ആല്‍ബം, പരസ്യചിത്രം തുടങ്ങിയ ഏത് രൂപത്തിലുള്ള സൃഷ്ടിയുമാകാം. ഒറ്റ വിഭാഗമായാണ് ഇവ പരിഗണിക്കുക. 

പോസ്റ്റര്‍ രൂപകല്‍പന മത്സരം
വിദ്യാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കും ഈ വിഭാഗത്തിലെ മത്സരത്തില്‍ പങ്കെടുക്കാം. ലഹരി വിരുദ്ധ സന്ദേശം ഉള്‍പ്പെടുത്തിയ jpeg ഫോര്‍മാറ്റിലുള്ള ഇംഗ്ലീഷ്/മലയാളം പോസ്റ്ററുകള്‍ അയയ്ക്കാം. അയയ്ക്കുന്ന ആളുടെ വ്യക്തി വിവരങ്ങള്‍ വ്യക്തമായിരിക്കണം. പ്രസംഗ മത്സരം എല്‍.പി-യുപി, ഹൈസ്‌കൂള്‍-ഹയര്‍ സെക്കഡറി എന്നീ വിഭാഗങ്ങള്‍ക്കും, പോസ്റ്റര്‍ മത്സരത്തിനും ഒന്നാം സമ്മാനമായി 5000/- രൂപ വീതവും, രണ്ടാം സമ്മാനമായി 4000/- രൂപ, മൂന്നാം സമ്മാനം 3000/- രൂപ, പ്രോത്സാഹന സമ്മാനം 5 പേര്‍ക്ക് 1000 രൂപ വീതം എന്ന ക്രമത്തിലും, വീഡിയോ ചിത്ര മത്സരത്തിന് ഒന്നാം സമ്മാനമായി 10,000/- രൂപ, രണ്ടാം സമ്മാനമായി 7500/- രൂപ, മൂന്നാം സമ്മാനമായി 5000/- രൂപ, പ്രോത്സാഹന സമ്മാനം 5 പേര്‍ക്ക് 2000/- രൂപ വീതം എന്ന ക്രമത്തിലും സമ്മാനമായി നല്‍കും. ഒപ്പം സര്‍ട്ടിഫിക്കറ്റുകളും നല്‍കും.
ക്യാഷ് പ്രൈസ്/സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് പുറമെ, മത്സരത്തില്‍ സമ്മാനര്‍ഹമാകുന്ന പ്രസംഗങ്ങള്‍ മീഡിയ അക്കാദമിയുടെ റേഡിയോ കേരളയില്‍ പ്രക്ഷേപണം ചെയ്യും. വീഡിയോ, പോസ്റ്ററുകള്‍ എന്നിവ അക്കാദമിയുടെ മാധ്യമ ജാലകം ടെലിവിഷന്‍ പരിപാടിയിലും സംപ്രേഷണം ചെയ്യുന്നതാണ്.
മൂന്ന് വിഭാഗങ്ങളിലും കേരളത്തിനകത്തും, പുറത്തുമുള്ള മലയാളികള്‍ക്ക് പങ്കെടുക്കാം. മൗലിക സൃഷ്ടികളാണ് സമര്‍പ്പിക്കേണ്ടത്. യാതൊരുവിധ പകര്‍പ്പവകാശ ലംഘനവും ഉണ്ടാകരുത്. സൃഷ്ടികള്‍ ഈ മാസം 26-ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി notodrug.keralamediaacademy.org എന്ന ലിങ്കില്‍ ലഭിച്ചിരിക്കണം. സമ്മാനങ്ങള്‍ ഈ മാസം 31-ന് പ്രഖ്യാപിക്കും. സംശയ നിവാരണത്തിന് 9744844522 എന്ന നമ്പരില്‍ ബന്ധപ്പെടാം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *