വടക്കാഞ്ചേരി: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് പിടിയില്‍. വടക്കാഞ്ചേരി കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ചന്ദ്രനെയാണ് വിജിലന്‍സ് പിടികൂടിയത്. പതിനായിരം രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെ ആണ് വിജിലന്‍സ് ഇയാളെ പിടികൂടിയത്.കഴിഞ്ഞ കുറച്ചുകാലമായി ചന്ദ്രന് പലരരോടും കൈക്കൂലി ആവശ്യപ്പെടുന്നതായി പരാതി വ്യാപകമായി ഉയര്‍ന്നിരുന്നു. കൈക്കൂലി നല്‍കിയില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാറില്ലെന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. എന്നാല്‍ ഏത് സംഭവത്തിലാണ് ഇയാളുടെ അറസ്റ്റെന്ന് വ്യ്ക്തമല്ല
