റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡിജിപി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 2023 ഫെബ്രുവരി 21ന്; പൊലീസ്-ഗുണ്ടാ ബന്ധം ചർച്ചയാകും

February 21, 2023 - 10:21 am

തിരുവനന്തപുരം: പൊലീസ് -ഗുണ്ടാ ബന്ധം വിവാദമായിരിക്കെ ഡിജിപി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 21/02/23 ചൊവ്വാഴ്ച ചേരും. സംസ്ഥാനത്തെ ഗുണ്ടകളുടെ പ്രവർത്തനവും, സാമ്പത്തിക തട്ടിപ്പുകാരുടെ സ്വത്ത് കണ്ടെത്താനുള്ള കേന്ദ്ര നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതും യോഗം ചർച്ച ചെയ്യും.

സംസ്ഥാനത്ത് ഗുണ്ടാ ആക്രമങ്ങള്‍ തുടർക്കഥയാവുകയാണ്. ഇതിനിടെയാണ് പൊലീസുകാരുടെ ഗുണ്ടാ-മാഫിയ ബന്ധങ്ങള്‍ മറനീക്കി പുറത്തുവരുന്നത്. ഗുണ്ടകളെ അമർച്ച ചെയ്യാൻ സംസ്ഥാന വ്യാപകമായ ഓപ്പറേഷൻ ആഗ് നടപ്പാക്കിയെങ്കിലും പല ഗുണ്ടാനേതാക്കളും പിടിയിലായിട്ടില്ല. പൊലീസിലെ ക്രമിനലുകള്‍ക്കെതിരെ പിരിച്ചുവിടൽ ഉള്‍പ്പെടെയുള്ള നടപടി തുടങ്ങിയെങ്കിലും പൊലീസ് സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്ന് തുടക്കത്തിൽ കൈകൊണ്ട ആവേശം ഇപ്പോള്‍ പൊലീസ് ആസ്ഥാനത്തിനുമില്ല. നിലവിലെടുത്ത വകുപ്പുതല നടപടികളെ ചോദ്യം ചെയ്ത് ചില‍ ഉദ്യോഗസ്ഥർ കോടതി സമീപിച്ചിട്ടുണ്ട്. ഇതിൽ എന്തുണ്ടാകുമെന്നറിഞ്ഞാകും മുന്നോട്ടുള്ള നടപടികളെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. 

ക്രമസമാധാന പ്രശ്നങ്ങള്‍ ചർച്ച ചെയ്യാൻ മൂന്നുമാസത്തിലൊരിക്കൽ ഡിജിപി വിളിക്കുന്ന യോഗമാണെങ്കിലും ഇപ്രാവശ്യത്തെ അജണ്ടകള്‍ കൊണ്ടാണ് 21/02/23 ചൊവ്വാഴ്ചത്തെ യോഗം ശ്രദ്ധിക്കപ്പെടുന്നത്. പൊലീസ്- ഗുണ്ടാ ബന്ധം, ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന്റെ ശാക്തീകരണം, സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തു കണ്ടെത്താനുളള കേന്ദ്ര നിയമമായ ബഡ്സ് നിയമം കാര്യക്ഷമമായി നടപ്പക്കൽ എന്നിവയാണ് ഡിജിപി യോഗത്തിലെ പ്രധാന അജണ്ടകള്‍. 

പൊലീസുദ്യോഗസ്ഥരുടെ ഗുണ്ടാ ബന്ധത്തെ കുറിച്ച് ജില്ലാ പൊലിസ് മേധാവികള്‍ റിപ്പോർട്ട് ചെയ്യും. ഗുണ്ടാ പ്രവർത്തനങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാരെ അറിയിക്കേണ്ട സ്പെഷ്യൽ ബ്രാഞ്ച് പലയിടത്തും ഫലപ്രദമാകുന്നില്ലെന്നാണ് കണ്ടെത്തൽ. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ശാക്തീകരണത്തെ കുറിച്ച് ഇന്റലിജൻസ് എഡിജിപി റിപ്പോ‍ർട്ട് അവതരിപ്പിക്കും. സാമ്പത്തിക തട്ടിപ്പുകാരുടെ സ്വത്തുകണ്ടെത്താൻ എസ്.എച്ച്.ഒമാർക്ക് അധികാരം നൽകുന്ന ബഡ്സ് നിയമം കേരളത്തിൽ ഫലപ്രദമായ നടപ്പാക്കുന്നില്ല. സാമ്പത്തിക തട്ടിപ്പുകള്‍ കൂടുന്ന സാഹചര്യത്തിൽ ബ‍ഡ്സ് നിയമം നടപ്പാക്കുന്തനതിനെ കുറിച്ചും യോഗം ചർച്ച ചെയ്യും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *