റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റയാലിനെ കുരുക്കി

February 27, 2023 - 12:24 pm

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ റയാല്‍ മാഡ്രിഡിന് സമനിലക്കുരുക്ക്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ റയാലിനെ അയല്‍ക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡ് 1-1 നു കുരുക്കി. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്ക് റയാലിന്റെ സമനിലക്കുരുക്ക് അനുഗ്രഹമാണ്. 23 കളികളില്‍നിന്ന് 52 പോയിന്റുമായി രണ്ടാം സ്ഥാനത്താണു റയാല്‍. അത്രയും കളികളില്‍ 42 പോയിന്റ് നേടിയ അത്‌ലറ്റിക്കോ നാലാം സ്ഥാനത്തുമാണ്. സ്വന്തം തട്ടകമായ സാന്തിയാഗോ ബെര്‍ണ്യാബുവില്‍ ഒരു ഗോളിനു പിന്നില്‍നിന്ന ശേഷമാണു റയാല്‍ സമനില നേടിയത്. 64-ാം മിനിറ്റില്‍ ആന്ദ്രെ കോറിയ ചുവപ്പ് കാര്‍ഡ് കണ്ടു മടങ്ങിയതോടെ അത്‌ലറ്റിക്കോ പത്തു പേരുമായാണു കളി തുടര്‍ന്നത്. 78-ാം മിനിറ്റില്‍ ഒരു ഫ്രീകിക്കിനെ ഹെഡ് ചെയ്ത് ഹൊസെ ജിമിനസ് അത്‌ലറ്റിക്കോയെ മുന്നിലെത്തിച്ചു. ഈ ഗോളിന് ശേഷമാണ് റയാല്‍ ഉണര്‍ന്നത്. അവര്‍ തുടരെ ആക്രമണങ്ങള്‍ നടത്തി ഗോള്‍ കീപ്പര്‍ യാന്‍ ഒബ് ലാകിനെ പരീക്ഷിക്കാന്‍ തുടങ്ങി. 87-ാം മിനിറ്റില്‍ ഒരു കോര്‍ണറില്‍നിന്ന് 19 വയസുകാരന്‍ ആല്‍വാരോ റോഡ്രിഗസ് റയാലിന് സമനില നല്‍കി. യുവതാരത്തിന്റെ റയാലിനായുള്ള ആദ്യ ഗോളായിരുന്നു അത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *