റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യു എസില്‍ ഹിമപാത മുന്നറിയിപ്പ്

February 28, 2023 - 10:15 am

വാഷിങ്ങ്ടണ്‍: യു എസിലുടനീളം ആഞ്ഞുവീശുന്ന അപൂര്‍വ്വയിനം ചുഴലിക്കാറ്റിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും ഹിമപാത മുന്നറിയിപ്പ്. ദേശീയ കാലാവസ്ഥാ നിരീക്ഷണ റിപ്പോര്‍ട്ട് അനുസരിച്ച്, ഡെറെക്കോ എന്ന് വിളിക്കപ്പെടുന്ന ചുഴലിക്കാറ്റ് യുഎസിലുടനീളം കാര്യമായ നാശനഷ്ഠങ്ങള്‍ക്ക് കാരണമാകും. കാറ്റഗറി 2 ല്‍ പെടുന്ന അറ്റ്ലാന്റിക് ചുഴലിക്കാറ്റിന് തുല്യമാണ് പുതിയ കാറ്റിന്റെ വേഗത. 80 മുതല്‍ 110 മൈല്‍ വേഗത ഇതിനുണ്ടാകും.

പടിഞ്ഞാറന്‍ ഒക് ലഹോമയിലും ടെക്‌സാസിനും കൊടുങ്കാറ്റിന്റെ അപകടസാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നഗരങ്ങളില്‍ ഒക്ലഹോമയിലെ ഒക്ലഹോമ സിറ്റി, തുള്‍സ, ലോട്ടണ്‍, എനിഡ് എന്നിവ ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14 ന് ന്യൂ ഓര്‍ലിയാന്‍സില്‍ ഒരു ചുഴലിക്കാറ്റ് വീശിയപ്പോള്‍ ഇത്തരമൊരു ഉയര്‍ന്ന അപകടസാധ്യതയുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. 20 ദശലക്ഷത്തിലധികം ആളുകള്‍ കടുത്ത കൊടുങ്കാറ്റിന്റെ ഭീഷണിയിലാണ്. ടെക്സസിലെ മെംഫിസില്‍ മണിക്കൂറില്‍ 114 മൈല്‍ വേഗതയില്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ മാത്യു കപ്പൂച്ചി അറിയിച്ചു. കാറ്റിന്റെ വേഗത കൂടുതലുള്ള മറ്റ് നഗരങ്ങളുടെ പട്ടികയും അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *