റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

2018ലെ ഏഷ്യന്‍ ഗെയിംസ് റിലേ: 2 വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ വെള്ളി മെഡല്‍ സ്വര്‍ണമായി

July 24, 2020 - 9:58 pm

ന്യൂഡല്‍ഹി: 2018 ഏഷ്യന്‍ ഗെയിംസില്‍ 4*400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യ നേടിയ വെള്ളി മെഡല്‍ സ്വര്‍ണമായി മാറി. ഒന്നാം സ്ഥാനക്കാരായിരുന്ന ബഹ്റൈന്‍ റിലേ ടീമിലെ ഒരു താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടതോടെയാണ് ഇന്ത്യയുടെ മെഡല്‍ സ്വര്‍ണമായി ഉയര്‍ത്തപ്പെട്ടത്. ബഹ്റൈന്റെ കെമി അഡേകോയ ആണ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത്. ഇതോടെ കെമിക്ക് നാല് വര്‍ഷത്തെ വിലക്കും പ്രഖ്യാപിച്ചു. ഇതോടൊപ്പം 2018-ല്‍ റിലേയില്‍ വെങ്കലം നേടിയ കസാക്കിസ്താന്റെ മെഡല്‍ വെള്ളിയായും നാലാം സ്ഥാനത്തെത്തിയ ചൈനയുടെ മെഡല്‍ വെങ്കലമായും മാറി.

മുഹമ്മദ് അനസ്, എം.ആര്‍ പൂവമ്മ, ഹിമാ ദാസ്, ആരോഗ്യാ രാജീവ് എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ റിലേ ടീം.കെമി അഡേകോയ പിടിക്കപ്പെട്ടതോടെ മലയാളി താരം അനു രാഘവനും ഏഷ്യന്‍ മെഡലിനുള്ള അവസരമൊരുങ്ങി. അന്ന് 400 മീറ്റര്‍ ഹര്‍ഡില്‍സിലും കെമി സ്വര്‍ണം നേടിയിരുന്നു. ആ മെഡലും തിരിച്ചെടുത്തതോടെ നാലാം സ്ഥാനത്തുണ്ടായിരുന്ന അനു രാഘവന് വെങ്കലം ലഭിക്കും. ജക്കാര്‍ത്തയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ റിലേ ടീം 3:15:71 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. 3:11:89 ആയിരുന്നു ബഹ്റൈന്റെ സമയം. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനു രാഘവന്‍ നാലാം സ്ഥാനത്തെത്തിയത് 56. 92 സെക്കന്റിലാണ്. ഇതോടെ എട്ടു സ്വര്‍ണവും ഒമ്പത് വെള്ളിയുമടക്കം ഇന്ത്യയുടെ ആകെ മെഡല്‍നേട്ടം 20 ആയി. റിലേയില്‍ മാത്രമായി ഇന്ത്യ രണ്ടു സ്വര്‍ണവും ഒരു വെള്ളിയും നേടി

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *