റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുധാകരനെ പൂട്ടാൻ കേസുകളുടെ കുരുക്കുമായി സിപിഎം
മോ​ൻ​സ​ൺ മാ​വു​ങ്ക​ലു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി സു​ധാ​ക​ര​നെ കു​ടു​ക്കാ​നു​ള്ള നീ​ക്കം ല​ക്ഷ്യം ക​ണ്ടേ​ക്കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അടിസ്ഥാനത്തിലാ​ണു മ​റ്റു​വ​ഴി​ക​ൾ തേ​ടു​ന്ന​ത്
സുധാകരനെ പൂട്ടാൻ കേസുകളുടെ കുരുക്കുമായി സിപിഎം

June 22, 2023 - 8:33 am

കൊ​ച്ചി: കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നെ കു​ടു​ക്കാ​ൻ സി​പി​എം കൂ​ടു​ത​ൽ മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ന്നു. മോ​ൻ​സ​ൺ മാ​വു​ങ്ക​ലു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി സു​ധാ​ക​ര​നെ കു​ടു​ക്കാ​നു​ള്ള നീ​ക്കം ല​ക്ഷ്യം ക​ണ്ടേ​ക്കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അടിസ്ഥാനത്തിലാ​ണു മ​റ്റു​വ​ഴി​ക​ൾ തേ​ടു​ന്ന​ത്. സാ​മ്പ​ത്തി​ക ഇ​ട​പാ​ട് കേ​സി​ൽ സു​ധാ​ക​ര​ന് അ​നു​കൂ​ല​മാ​യി മോ​ൻ​സ​ൺ മൊ​ഴി ന​ൽ​കി​യി​രു​ന്നു. പ​രാ​തി​ക്കാ​രു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സി​നെ​ക്കു​റി​ച്ച് ഇ​ഡി സ​മാ​ന്ത​ര അ​ന്വേ​ഷ​ണം കൂ​ടി തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് മോ​ൻ​സ​ൺ ഉ​ൾ​പ്പെ​ട്ട പോ​ക്സോ കേ​സി​ലേ​ക്ക് സു​ധാ​ക​ര​നെ വ​ലി​ച്ചി​ഴ​ക്കാ​ൻ സി​പി​എം സം​സ്‌​ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ത​ന്നെ രം​ഗ​ത്തി​റ​ങ്ങി​യ​ത്.

പോ​ക്സോ കേ​സി​ൽ സു​ധാ​ക​ര​നെ​ക്കു​റി​ച്ച് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യോ പ​രാ​മ​ർ​ശ​മോ ഇ​ല്ലാ​തി​രി​ക്കെ​യാ​യി​രു​ന്നു ഗോ​വി​ന്ദ​ൻ അ​തീ​വ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ഈ ​കേ​സി​ൽ സു​ധാ​ക​ര​നെ ചോ​ദ്യം ചെ​യ്യാ​ൻ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​മേ​ൽ സി​പി​എം നേ​തൃ​ത്വ​ത്തി​ൽ നി​ന്നു ക​ടു​ത്ത സ​മ്മ​ർ​ദ​മു​ണ്ടാ​യെ​ന്നും ഒ​രു മ​ന്ത്രി ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷ​ണ സം​ഘ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ന്നു​മാ​ണു റി​പ്പോ​ർ​ട്ട്. മോ​ൻ​സ​ണെ​തി​രേ പ​രാ​തി ന​ൽ​കി​യ​വ​രെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വി​ളി​ച്ചു വ​രു​ത്തി ത​നി​ക്കെ​തി​രേ മൊ​ഴി ന​ൽ​കാ​ൻ പ്രേ​രി​പ്പി​ച്ചു​വെ​ന്ന ആ​ക്ഷേ​പം സു​ധാ​ക​ര​ൻ ത​ന്നെ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലെ ഒ​രു​ന്ന​ത​നാ​ണ് ഇ​ത്ത​ര​മൊ​രു നീ​ക്കം ന​ട​ത്തി​യ​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​യു​ന്നു.
എ​ന്നാ​ൽ ഇ​ര​യു​ടെ മൊ​ഴി ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സു​ധാ​ക​ര​നെ ഇ​തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച് ത​യാ​റാ​യി​ല്ല. സു​ധാ​ക​ര​ൻ കോ​ട​തി​യി​ൽ പോ​യാ​ൽ ത​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ ആ​രു​മു​ണ്ടാ​വി​ല്ലെ​ന്ന അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളു​ടെ വി​കാ​രം പൊ​ലീ​സ് ഉ​ന്ന​ത​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​നെ അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ് മ​റ്റു കേ​സു​ക​ൾ പൊ​ടി​ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മം. മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ടാ​ക്ര​മി​ക്കു​ക​യും പ​രി​ഹ​സി​ക്കു​ക​യും ചെ​യ്യു​ന്ന സു​ധാ​ക​ര ശൈ​ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദോ​ഷം ചെ​യ്യു​മെ​ന്നു സി​പി​എ​മ്മി​ലെ ഒ​രു വി​ഭാ​ഗം വി​ല​യി​രു​ത്തു​ന്നു​ണ്ട്.

ഇ​തി​നി​ടെ​യാ​ണ്, 1995 ൽ ​പി​ണ​റാ​യി വി​ജ​യ​ൻ, കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, ഇ.​പി ജ​യ​രാ​ജ​ൻ എ​ന്നി​വ​രു​ടെ ജീ​വ​ൻ അ​പാ​യ​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ത് കെ. ​സു​ധാ​ക​ര​നാ​ണെ​ന്ന് പൊ​ലീ​സ് ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. ആ​ന്ധ്ര​യി​ൽ ട്രെ​യ്‌​ൻ യാ​ത്ര​യ്ക്കി​ടെ ഇ.​പി ജ​യ​രാ​ജ​ന് വെ​ടി​യേ​റ്റ സം​ഭ​വ​ത്തി​ന്‍റെ ഗൂ​ഢാ​ലോ​ച​നാ കേ​സി​ൽ ത​ന്നെ ഒ​ന്നാം പ്ര​തി​യാ​ക്കി​യ​ത് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​ധാ​ക​ര​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ക​ഴി​ഞ്ഞ ദി​വ​സം പ​രി​ഗ​ണി​ച്ച വേ​ള​യി​ലാ​ണ് പൊ​ലീ​സ് ഇ​ത്ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. 2016 ലാ​ണ് സു​ധാ​ക​ര​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​ന്തി​മ​വാ​ദ​ത്തി​നാ​യി കേ​സ് 27 ലേ​ക്ക് മാ​റ്റി​വ​ച്ചു. കേ​സി​ൽ സു​ധാ​ക​ര​നെ​തി​രാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും കോ​ട​തി 27 വ​രെ സ്റ്റേ ​ചെ​യ്തു. മൂ​ന്ന് സി​പി​എം നേ​താ​ക്ക​ളു​മാ​യും രാ​ഷ്ട്രീ​യ ശ​ത്രു​ത​യു​ണ്ടാ​യി​രു​ന്ന സു​ധാ​ക​ര​ൻ മ​റ്റു പ്ര​തി​ക​ളു​മാ​യി ചേ​ർ​ന്ന് ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. ജ​യ​രാ​ജ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ത​മ്പാ​നൂ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പി​ണ​റാ​യി, കോ​ടി​യേ​രി എ​ന്നി​വ​ർ സാ​ക്ഷി​ക​ളാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം കേ​സ് പ​രി​ഗ​ണി​ക്ക​വെ സ​ർ​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ.​എ​സ്. യു ​നാ​സ​ർ 1995 ലെ ​സം​ഭ​വ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. അ​ന്ന് ക​ണ്ണൂ​ർ ഡി​സി​സി അ​ധ്യ​ക്ഷ​നും ക​ണ്ണൂ​ർ എം ​എ​ൽ ആ​യും ആ​യി​രു​ന്ന സു​ധാ​ക​ര​ൻ മൂ​ന്നാം പ്ര​തി​യും ത​ല​ശേ​രി സ്വ​ദേ​ശി​യു​മാ​യ രാ​ജീ​വ​നു​മാ​യി ചേ​ർ​ന്നാ​ണ് മു​ൻ വൈ​രാ​ഗ്യം കാ​ര​ണം ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം കോ​ട​തി​യി​ൽ പ​റ​ഞ്ഞു. തൈ​ക്കാ​ട് സ​ർ​ക്കാ​ർ അ​തി​ഥി മ​ന്ദി​രം, ത​മ്പാ​നൂ​രി​ലെ ലോ​ഡ്‌​ജ്‌, ന്യൂ ​ഡ​ൽ​ഹി കേ​ര​ള ഹൗ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​തെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു.

എ​ന്നാ​ൽ ജ​യ​രാ​ജ​ണ് വേ​ണ്ടി ത​യാ​റാ​ക്കി​യ​താ​ണ് കു​റ്റ​പ​ത്ര​മെ​ന്നും രാ​ഷ്ട്രീ​യ ജീ​വി​തം ന​ശി​പ്പി​ക്കാ​ൻ ക​രു​തി​ക്കൂ​ട്ടി കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണി​തെ​ന്ന് സു​ധാ​ക​ര​ൻ വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. പ​ല ത​വ കേ​സി​ൽ കു​ടു​ക്കാ​ൻ ഇ​വ​ർ ശ്ര​മി​ച്ചെ​ന്നും എ​ന്നാ​ൽ നി​യ​മ​പ​ര​മാ​യി കേ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്നും സു​ധാ​ക​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *