സ്പീക്കറുടെ ഓഫിസിനു മുന്നിലെ പ്രതിഷേധം: 6 പ്രതിപക്ഷ എംഎൽഎമാർക്ക് അവകാശ ലംഘന നോട്ടീസ്
അടിയന്തര പ്രമേയ നോട്ടീസിന് തുടർച്ചയായിഅനുമതി നിഷേധിച്ചതിനെതിരെ പ്രതിപക്ഷം സ്പീക്കർക്കറുടെ ഓഫീസിനു മുന്നിൽ നടത്തിയ സമരത്തിലുണ്ടായ കയ്യാങ്കളിയിലെത്തിയത്
സ്പീക്കറുടെ ഓഫിസിനു മുന്നിലെ പ്രതിഷേധം: 6 പ്രതിപക്ഷ എംഎൽഎമാർക്ക് അവകാശ ലംഘന നോട്ടീസ്
തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് 6 പ്രതിപക്ഷ എംഎൽഎമാർക്കെതിരെ അവകാശ ലംഘനത്തിന് നിയമസഭ സെക്രട്ടറി നോട്ടീസയച്ചു. റോജി എം ജോൺ, സനീഷ് കുമാർ ജോസഫ്, ടി.സിദ്ദിഖ്, അൻവർ സാദത്ത്, എ.കെ.എം.അഷ്റഫ്, മാത്യു കുഴൽനാടൻ എന്നിവർക്കാണ് നോട്ടിസ് നൽകിയത്. വി.കെ. പ്രകാശ് എംഎൽഎയുടെ പരാതിയിലാണ് നോട്ടീസ്.
വിഷയത്തിലുള്ള പ്രതികരണം പ്രിവിലേജ്, എത്തിക്സ് എന്നിവ സംബന്ധിച്ച കാര്യങ്ങൾ സമിതി മുൻപാകെ ബോധിപ്പിക്കണമെന്നും നിർദേശമുണ്ട്. അടിയന്തര പ്രമേയ നോട്ടീസിന് തുടർച്ചയായിഅനുമതി നിഷേധിച്ചതിനെതിരെ പ്രതിപക്ഷം സ്പീക്കർക്കറുടെ ഓഫീസിനു മുന്നിൽ നടത്തിയ സമരത്തിലുണ്ടായ കയ്യാങ്കളിയിലെത്തിയിരുന്നു. ഉപരോധ സമരം നേരിടാനുള്ള വാച്ച് ആൻഡ് വാർഡിന്റെയും ഭരണപക്ഷ അംഗങ്ങളുടെയും ശ്രമമാണ് അസാധാരണ സംഘർഷത്തിന് വഴിവച്ചതെന്ന് കെ.കെ. രമ എംഎൽഎ ഉൾപ്പെടെയഉള്ളവർ ആരോപിച്ചിരുന്നു. കയ്യേറ്റത്തിൽ കെ.കെ. രമയുടെ കൈക്ക് പൊട്ടലുണ്ടായിരുന്നു.