റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുളള സമയ പരിധി നീട്ടിയേക്കില്ല

July 31, 2023 - 12:31 pm

ദില്ലി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ളവർക്ക് അവസാന ദിവസമാണ് 2023 ജൂലൈ 31. സമയ പരിധി നീട്ടുന്നത് സംബന്ധിച്ച് ഒരു സൂചനയും പുറത്തുവന്നിട്ടില്ല. അതായത് 31 കൊണ്ട് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ വലിയ തുക പിഴയായി നൽകേണ്ടിവരും. ഓൺലൈൻ വഴി നികുതി റിട്ടേൺ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ അവസാന ദിവസമെങ്കിലും അത് പൂർത്തിയാക്കുക. അവസാന നിമിഷത്തെ തിരക്ക് കാരണം ആദായ നികുതി വകുപ്പിന്റെ പോർട്ടലിൽ തകരാറുകൾ സംഭവിച്ചാൽ പിഴയായി കാശ് പോകുമെന്നതാണ് യാഥാർത്ഥ്യം.

നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായാൽ ഐ-ടി നിയമങ്ങൾ അനുസരിച്ച് 10,000 രൂപ വരെ പിഴ ഈടാക്കാം. ആദായനികുതി നിയമം 1961 – ലെ സെക്ഷൻ 234 എയിലെ വ്യവസ്ഥകൾ അനുസരിച്ച്, മറ്റ് പിഴകൾക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാം. അതിനാൽ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത ശമ്പളമുള്ളവരും വരുമാനമുള്ളവരുമായ വ്യക്തികൾ ജൂലൈ 31-നകം ഐടിആർ ഫയൽ ചെയ്യണം.

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ആവശ്യമായ രേഖകൾ , ആധാർ‌ നമ്പർ‌ അല്ലെങ്കിൽ‌ എൻ‌റോൾ‌മെന്റ് ഐഡി, പാൻ‌ കാർഡ് / പാൻ നമ്പർ , തൊഴിലുടമയിൽ നിന്നുള്ള ഫോം – 16, വീട് വാടക രസീതുകൾ, ഭവന വായ്പ സംബന്ധിച്ച വിവരങ്ങൾ, ബാങ്ക് പാസ്ബുക്ക്, സ്ഥിര നിക്ഷേപം, പോസ്റ്റ് ഓഫീസ് സേവിംഗ്സ് പാസ്ബുക്ക്, ലോട്ടറി വരുമാനം, ക്ലബ്ബ് വരുമാനത്തിന്റെ വിശദാംശങ്ങൾ എന്നിവയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *