റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അവിശ്വാസ പ്രമേയം ചർച്ച ചെയ്താൽ ആകാശമിടിഞ്ഞു വീഴുമോ?’

July 31, 2023 - 12:34 pm

ന്യൂഡൽഹി: പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയത്തിൽ ചർച്ച നടത്താതെ സർക്കാർ പാർലമെന്‍റിനെ അപമാനിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. ലോക്സഭയിൽ അവിശ്വാസ പ്രമേയത്തിൽ എത്രയും വേഗം ചർച്ച വേണം. മറ്റു ബില്ലുകളിൽ ചർച്ച നടത്തുന്നതിൽ പ്രതിപക്ഷത്തിന് അഭിപ്രായ ഭിന്നതയില്ല. എന്നാൽ മുൻഗണന നൽകേണ്ടത് അവിശ്വാസ പ്രമേയത്തിനാണ്. അവിശ്വാസ പ്രമേയത്തെ മാറ്റി നിർത്തി മറ്റു വിഷയങ്ങളിൽ ചർച്ച തുടരുന്ന ഒരു സാഹചര്യം ഇതിനു മുൻപ് ഉണ്ടായിട്ടില്ല. അവിശ്വാസ പ്രമേയത്തിൽ ചർച്ച നടത്തിയാൽ ആകാശമിടിഞ്ഞു വീഴുമോ അല്ലെങ്കിൽ ഭൂമികുലുക്കം ഉണ്ടാകുമോ എന്നും ചൗധരി പരിഹസിച്ചു.

ഭരണപക്ഷ എംപിമാർ മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്നും എങ്കിലെ അവിടത്തെ സാഹചര്യങ്ങൾ മനസിലാക്കാനാകൂ എന്നും ചൗധരി പറഞ്ഞു. മണിപ്പൂർ സന്ദർശിച്ച പ്രതിപക്ഷ എംപിമാരുടെ സംഘത്തിൽ അധിർ ചൗധരിയുമുണ്ടായിരുന്നു.അതേ സമയം മണിപ്പൂർ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ബഹളം വച്ചതിനെത്തുടർന്ന് ലോക്സഭയും രാജ്യസഭയുടെ ഇന്നും സ്തംഭിച്ചു. മലാവിയിൽ നിന്നുള്ള നയതന്ത്രസംഘം പാർലമെന്‍റ് നടപടികൾ വീക്ഷിക്കുന്നുണ്ടെന്നും അവർക്ക് സ്വാഗതമേകുന്നുവെന്നും പറഞ്ഞു കൊണ്ടാണ് ലോക്സഭാ സ്പീക്കർ ഓം ബിർല സഭാ നടപടികൾ ആരംഭിച്ചത്. എന്നാൽ പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ പ്രസ്താവന നടത്തണണെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇതു കണക്കിലെടുക്കാതെ സ്പീക്കർ ചോദ്യോത്തരവേള തുടർന്നുവെങ്കിലും പ്രതിഷേധം ശക്തമായതോടെ 2 മണിവരെ പിരിച്ചു വിടുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *