റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹിയ സിൻവാറിന്റെ പഴയ വീഡിയോ വീണ്ടും പങ്കുവെച്ച്‌ ഇസ്രയേല്‍ സൈന്യം

October 20, 2024 - 2:30 pm

.​ഗാസ: 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് യഹിയ രക്ഷപ്പെടുന്ന വീഡിയോ പങ്കുവച്ച് ഇസ്രയേല്‍ സൈന്യം. യഹിയ സിൻവാറും ഭാര്യ സമർ മുഹമ്മദും രണ്ട് മക്കളും തുരങ്കത്തിലൂടെ നടക്കുന്നത് വീഡിയോയിൽ കാണാം.. ടെലിവിഷൻ, വെള്ളക്കുപ്പികള്‍, തലയിണകള്‍, കിടക്കകള്‍, തുടങ്ങിയ സാധനങ്ങള്‍ ഇവരുടെ കൈയിലുണ്ട്. മധ്യഗാസയിലെ ഖാൻ യൂനിസിലെ തുരങ്കമാണ് വീഡിയോയിൽ കാണുന്നതെന്നും കുടുംബത്തോടൊപ്പം എല്ലാ രാത്രിയിലും യഹിയ ഇവിടെയാണ് ഒളിച്ചിരുന്നതെന്നും ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവ് ഡാനിയല്‍ ഹഗാരി പറയുന്നു.

യഹിയയുടെ ഭാര്യയുടെകകൈയിലുളള ബാ​ഗിന്റെവില ഏകദേശം 27 ലക്ഷം രൂപ

ഗാസയിലെ ജനങ്ങള്‍ക്ക് ലഭിക്കാത്ത മുൻഗണനകളാണ് ഇതെന്നും യഹിയ സിൻവാർ എപ്പോഴും അദ്ദേഹത്തിനും പണത്തിനും ഹമാസ് തീവ്രവാദികള്‍ക്കു മാണ് പ്രാധാന്യം നല്‍കുന്നതെന്നും ഹഗാരി ആരോപിക്കുന്നു.അതിനിടെ ഈ വീഡിയോയില്‍ യഹിയയുടെ ഭാര്യ സമർ കൈയില്‍ പിടിച്ചിരിക്കുന്ന ബാഗും എക്സില്‍ ചർച്ചാവിഷയമായി. ഇസ്രയേല്‍ ഡിഫൻസ് ഫോഴ്സിന്റെ അറബി ഭാഷ വക്താവ് ലെഫ്റ്റനന്റ് കേണല്‍ അവിചായ് അദ്രേയാണ് ഇതുമായി ബന്ധപ്പെട്ട കുറിപ്പ് എക്സില്‍ പോസ്റ്റ് ചെയ്തത്. ആഡംബര ബ്രാൻഡായ ഹമീസ് ബർകെന്റേതാണ് ഈ ബാഗെന്നും ഏകദേശം 27 ലക്ഷം രൂപ ഇതിന് വില വരുമെന്നും പോസ്റ്റില്‍ അവിചായ് അദ്രേ പറയുന്നു.

തങ്ങളുടെ തോല്‍വിയില്‍ നിന്ന് മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ഇസ്രയേല്‍ നടത്തുന്നതെന്ന് ഹമാസ്

എന്നാല്‍ ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇസ്രയേല്‍ സൈന്യത്തിനെതിരെ ഹമാസ് രംഗത്തെത്തി. കമാൻഡർ യഹിയ സിൻവാറിനേയും അദ്ദേഹത്തിന്റെ സഹോദരങ്ങളേയും അപമാനിച്ച്‌ തങ്ങളുടെ സൈന്യത്തിന്റെ തോല്‍വിയില്‍ നിന്ന് മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ഇസ്രയേല്‍ നടത്തുന്നതെന്ന് ഹമാസ് പ്രതികരിച്ചു. തങ്ങളുടെ ധീരരായ ജനങ്ങളുടെ ചെറുത്തുനില്‍പ്പിന്റെ മുൻനിരയില്‍ നിന്ന യഹിയ സിൻവാർ യുദ്ധക്കളത്തില്‍വെച്ചാണ് കൊല്ലപ്പെട്ടതെന്നും ഹമാസ് വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *