തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍ വിതരണം 2025 ജനുവരി 4ന് വൈകിട്ട് 5ന് വനം ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.മന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.വനം സംരക്ഷണവുമായി ബന്ധപ്പെട്ട മികച്ച സേവനങ്ങള്‍ക്ക് 2023ല്‍ 25പേരും 2024ല്‍ 26 പേരുമാണ് അവാർഡിന് അർഹരായത്
വനം മേധാവി ഗംഗാസിംഗ്,അഡി.ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാല്‍,ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ പ്രമോദ്.ജി.കൃഷ്ണൻ,അഡി. പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർമാരായ രാജേഷ് രവീന്ദ്രൻ,ഡോ.പി.പുകഴേന്തി,ഡോ. ചന്ദ്രശേഖർ,ഡോ.ജെ.ജസ്റ്റിൻ മോഹൻ, ഡോ.സഞ്ജയൻ കുമാർ തുടങ്ങിയവർ പങ്കെടുക്കും.
