പംക്തി
ന്യൂസ് ഡെസ്ക്

വ്യാജ മൊഴി നല്‍കിയ സംഭവത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി

April 14, 2025 - 2:58 pm

തിരുവനന്തപുരം| പി വിജയനെതിരെ വ്യാജ മൊഴി നല്‍കിയ സംഭവത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി. സ്വര്‍ണക്കടത്തില്‍ പി വിജയന് ബന്ധമുണ്ടെന്ന് അജിത്കുമാര്‍ മൊഴി നല്‍കിയിരുന്നു.വ്യാജ മൊഴിക്കെതിരെ പി വിജയന്‍ ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു .

സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാര്‍ശ.

മുന്‍ മലപ്പുറം എസ് പി സുജിത് ദാസാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അജിത് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ സുജിത് ദാസ് ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തില്‍ അജിത് കുമാര്‍ നല്‍കിയത് വ്യാജമൊഴിയാണെന്ന് തെളിഞ്ഞതോടെയാണ് കേസെടുക്കാന്‍ ഡിജിപി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാര്‍ശ. ഗുരുതരമായ ക്രിമിനല്‍ കുറ്റത്തില്‍ തെറ്റായ മൊഴി നല്‍കി. തെറ്റായ മൊഴി ഒപ്പിട്ട് നൽകുകയും ചെയ്തു. ഇത് ക്രിമിനല്‍ കുറ്റമാണെന്ന് ഡിജിപി വ്യക്തമാക്കി. .
.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *