റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

2026 ലേക്കുളള ഹജ്ജ് അപേക്ഷ അടുത്ത മാസം മുതല്‍ സ്വീകരിക്കും

June 17, 2025 - 6:12 am

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ 2026ലെ ഹജ്ജ് അപേക്ഷ അടുത്ത മാസം മുതല്‍ സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചു. അപേക്ഷകര്‍ക്ക് മെഷീന്‍ റീഡബള്‍ ഇന്റര്‍നാഷനല്‍ പാസ്സ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. പാസ്സ്‌പോര്‍ട്ട് കാലാവധി 2026 ഡിസംബര്‍ 31 വരെയെങ്കിലും വേണം.

ഹജ്ജ് അപേക്ഷകര്‍ കുടുംബ പേര്/അവസാന നാമം എന്നിവ കൂടി ചേര്‍ക്കേണ്ടതുണ്ട്

ഹജ്ജ് പോര്‍ട്ടലിനായുള്ള നുസുക് മസാര്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ സബ്മിറ്റ് ചെയ്യുന്നതിനായി പുതിയ പാസ്സ്പോര്‍ട്ടുകള്‍ക്ക് അപേക്ഷിക്കുന്ന ഹജ്ജ് അപേക്ഷകര്‍ കുടുംബ പേര്/അവസാന നാമം എന്നിവ കൂടി ചേര്‍ക്കേണ്ടതുണ്ട്. ഈ കോളങ്ങള്‍ ശൂന്യമാക്കി കൊടുക്കുന്നത് അപേക്ഷ അസാധുവാക്കും. കൂടുതല്‍ വിവരങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് 2026 സര്‍ക്കുലര്‍ നമ്പര്‍ ഒന്നില്‍ പ്രതിപാദിച്ചിട്ടുണ്ട്..

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *