റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ തീരുമാനിച്ച് ഇറാന്‍ പാര്‍ലിമെന്റ് യോഗം

June 23, 2025 - 5:51 am

തെഹ്‌റാന്‍ |ഇസ്‌റായേലിനൊപ്പം അമേരിക്കയും കൂടി ആക്രമണത്തില്‍ പങ്കാളിയായതോടെ നിലപാട് കടുപ്പിച്ച് ഇറാന്‍. ഹോര്‍മുസ് കടലിടുക്ക് അടക്കാന്‍ അടിയന്തരമായി ചേര്‍ന്ന ഇറാന്‍ പാര്‍ലിമെന്റ് യോഗം തീരുമാനിച്ചു. പശ്ചിമേഷ്യയിലെ പ്രധാന എണ്ണ, വാതക ഉത്പാദകരുടെ പ്രധാന കപ്പല്‍ ഏത് സമയത്തും കടന്നുപോകുന്ന പാതയാണിത്. ഹോര്‍മുസ് കടലിടുക്ക് അടക്കുന്നതോടെ എണ്ണക്കപ്പലുകളുടെ ഗതാഗതം നിലയ്ക്കും. ഇത് എണ്ണ ക്ഷാമത്തിനും ആഗോള എണ്ണ വില കുതിച്ചുയരാനുമിടയാക്കും.

ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടാല്‍ എണ്ണവിലയെ ബാധിക്കും

ഇറാനും ഒമാനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഇടുങ്ങിയതും നിര്‍ണായകവുമായ ജലപാത യാണ് ഹോര്‍മുസ് കടലിടുക്ക്. ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടാല്‍ ആഗോള വ്യാപാരത്തെയും എണ്ണവിലയെയും ബാധിക്കുമെന്നത് ലോക രാജ്യങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്.
പേര്‍ഷ്യന്‍ ഗള്‍ഫിനെ അതിന്റെ വടക്ക്, തെക്ക് ഒമാന്‍ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്നതും തുടര്‍ന്ന് അറേബ്യന്‍ കടലിലേക്ക് വ്യാപിക്കുന്നതുമായ ചെറിയ കടലാണ് ഇത്. ഏകദേശം 161 കിലോമീറ്റര്‍ നീളമുള്ള ഹോര്‍മുസ് കടലിടുക്ക് ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് 33 കിലോമീറ്റര്‍ വീതിയാണുള്ളത്.കപ്പല്‍പാതക്ക് ഇരുവശത്തേക്കും മൂന്ന് കിലോമീറ്റര്‍ വീതി മാത്രമേയുള്ളൂ. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ടാങ്കറുകള്‍ക്ക് കടന്നുപോകാന്‍ തക്ക ആഴമുള്ളതാണ് ഈ കടലിടുക്ക്.Lemth 161 KM,

അമേരിക്കക്കെതിരെ ശക്തമായ പ്രതികാര നടപടികള്‍ ആരംഭിക്കണമെന്ന് ആഹ്വാനം ചെയ്ത് അലി ഹുസൈനി.

ഹോര്‍മുസ് കടലിടുക്കിലൂടെ പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരല്‍ എണ്ണയും എണ്ണ ഉത്പന്നങ്ങളുമാണ് കയറ്റുമതി നടത്തുന്നത്. ഇത് ആഗോള അസംസ്‌കൃത വസ്തുക്കളുടെ വ്യാപാരത്തിന്റെ ഏകദേശം 21 ശതമാനമാണ്. ഇതിനുപുറമെ, അമേരിക്കന്‍ നാവികസേനയുടെ കപ്പലുകളില്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്താനും ഇറാന്‍ പദ്ധതിയിടുന്നതായാണ് സൂചന. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പ്രത്യേക ഉപദേഷ്ടാവ് അലി ഹുസൈനി അമേരിക്കക്കെതിരെ ശക്തമായ പ്രതികാര നടപടികള്‍ ആരംഭിക്കണമെന്ന് ആഹ്വാനം ചെയ്്തു. ഇനി ഇറാന്റെ ഊഴമാണെന്ന് ഖാംനഈയുടെ പ്രതിനിധിയും കെയ്ഹാന്‍ പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫുമായ ഹുസൈന്‍ ശരിയത്ത്മദാരിയും മുന്നറിയിപ്പ് നല്‍കി..

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *