റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണിപ്പൂരില്‍ നടന്ന റെയ്ഡില്‍ എ കെ 47 അടക്കം 203 തോക്കുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

July 5, 2025 - 2:05 am

ഇംഫാല്‍ | സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ റെയ്ഡില്‍ എ കെ 47 അടക്കം 203 തോക്കുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഇന്നലെയും ഇന്നുമായി(ജൂലൈ 3,4) നാലു മലയോര ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് വന്‍ ആയുധവേട്ട നടന്നത്. പോലീസിനൊപ്പം അസം റൈഫിള്‍സും സൈന്യവും കേന്ദ്ര സായുധ പോലീസും റെയ്ഡില്‍ പങ്കെടുത്തു. പിടിച്ചെടുത്തവയില്‍ എ കെ 47 സീരീസിലുള്ളതും 21 ഇന്‍സാസ് റൈഫിളുകളും ഉള്‍പ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. പരിശോധനകള്‍ തുടരുമെന്നും പൊലീസ് വ്യക്തമാക്കി.

ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുക്കുന്നതിനായി സുരക്ഷാ സേനകള്‍ തിരച്ചില്‍ നടത്തിവരികയാണ്

2023 മെയ് മൂന്നിനു മണിപ്പൂരില്‍ തുടങ്ങിയ മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലായി. ഈ സാഹചര്യത്തില്‍, ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുക്കുന്നതിനായി സുരക്ഷാ സേനകള്‍ തുടര്‍ച്ചയായി തിരച്ചില്‍ നടത്തിവരികയാണ്. സംസ്ഥാനത്ത് സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനുള്ള സുരക്ഷാ സേനകളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന പരിശോധനകളെന്നും പൊലീസ് വ്യക്തമാക്കി.

വിവിധ തരം വെടിക്കോപ്പുകളും പിടിച്ചെടുത്തതായി മണിപ്പൂര്‍ പോലീസ്.

ടെങ്നൗപാല്‍, കാങ്പോക്പി, ചന്ദേല്‍, ചുരാചന്ദ്പൂര്‍ ജില്ലകളിലെ സംശയാസ്പദമായ പ്രദേശങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. 21 ഇന്‍സാസ് റൈഫിളുകള്‍, 11 എ കെ സീരീസ് റൈഫിളുകള്‍, 26 സെല്‍ഫ് ലോഡിങ് റൈഫിളുകള്‍, രണ്ട് സ്‌നൈപ്പര്‍ റൈഫിളുകള്‍, മൂന്ന് കാര്‍ബൈനുകള്‍, 17 303 റൈഫിളുകള്‍, മൂന്ന് എം 79 ഗ്രനേഡ് ലോഞ്ചറുകള്‍, 30 ഐ ഇ ഡി കള്‍, 10 ഗ്രനേഡുകള്‍, 109 വിവിധ തരം വെടിക്കോപ്പുകള്‍ എന്നിവ പിടിച്ചെടുത്തതായി മണിപ്പൂര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *