റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തിൽ മൂന്നു മരണം

July 9, 2025 - 3:59 pm

അഹമ്മദാബാദ് | ഗുജറാത്തില്‍ പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് വീണുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലമാണ് തകര്‍ന്നത്. ജൂലൈ 9 ബുധനാഴ്ച രാവിലെയാണ് സംഭവം. നാല് വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേയ്ക്ക് വീണു. മൂന്ന് പേര്‍ മരിച്ചു. നദിയില്‍ വീണ അഞ്ച് പേരെ രക്ഷപ്പെടുത്തി.പദ്ര താലൂക്കിലെ മുജ്പുറിന് സമീപമാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.

അപകടം നടക്കുമ്പോള്‍ പാലത്തില്‍ നല്ല തിരക്കുണ്ടായിരുന്നു

സൂയിസൈഡ് പോയിന്റ് എന്ന രീതിയില്‍ ഈ പാലം പ്രശസ്തമാണ്. പാലം തകര്‍ന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അന്‍ക്ലേശ്വര്‍ എന്നിവിടങ്ങളുമായി ബന്ധം തടസപ്പെട്ടിരിക്കുകയാണ്. രണ്ട് ട്രക്കുകളും ഒരു പിക്കപ്പ് വാനും നദിയില്‍ വീണതില്‍ ഉണ്ട്. അപകടം നടക്കുമ്പോള്‍ പാലത്തില്‍ നല്ല തിരക്കുണ്ടായിരുന്നുവെന്നാണ് അറിയുന്നത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *