റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചന്ദന മോഷണം : ഏഴംഗ സംഘത്തെ പിടികൂടി വനം വകുപ്പ്

August 8, 2025 - 5:48 am

പാലക്കാട് | അട്ടപ്പാടിയിൽ 200 കിലോയോളം ചന്ദനവുമായി ഏഴംഗ മോഷണ സംഘം പിടിയിലായി. . തമിഴ്നാട് തിരുവണ്ണമല സ്വദേശികളടക്കമുള്ളവരാണ് അറസ്റ്റിലായത്.

ചന്ദന കഷ്ണങ്ങൾ കാറിൽ കയറ്റുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.

തമിഴ്നാട് തിരുവണ്ണമല സ്വദേശികളായ മുരളി, കുപ്പുസ്വാമി, സെന്തിൽ, കുമാർ, തങ്കരാജ്, പാലക്കാട് വാഴമ്പുറം സ്വദേശി ഗഫൂർ അലി, വല്ലപ്പുഴ സ്വദേശി ഹുസൈൻ എന്നിവരാണ് പിടിയിലായത്. ഷോളയൂർ മരപ്പാലത്ത് നിന്ന് ചന്ദന കഷ്ണങ്ങൾ കാറിൽ കയറ്റുന്നതിനിടെയാണ് വനം വകുപ്പ് പ്രതികളെ പിടികൂടിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *