റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊന്മുടിയില്‍ കൊക്കയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു

August 28, 2025 - 7:18 am

തിരുവനന്തപുരം | ബൈക്കും ചെരിപ്പും വഴിയരികില്‍ ഉപേക്ഷിച്ച് പൊന്മുടി കൊക്കയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു. ആര്യനാട് കുന്നുനട സ്വദേശി അബ്ദുള്‍ വാഹീദി(62)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പൊന്മുടിയിലെത്തിയ വിനോദ സഞ്ചാരികള്‍ വഴിയരികില്‍ ബൈക്കും ചെരുപ്പും കിടക്കുന്നത് കണ്ട് പോലീസിനെ അറിയിക്കുകയായിരുന്നു.

മണിക്കൂറുകള്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ 200 അടിയോളം താഴ്ചയില്‍ നിന്ന് മൃതദേഹം മുകളിലെത്തിച്ചു. .

പൊന്മുടി മലമുകളില്‍ 22ാം വളവിന് സമീപം കൊക്കയിലേക്ക് ചാടിയെന്ന സൂചന ലഭിച്ച പോലീസ് സമീപത്ത് പരിശോധന നടത്തിയപ്പോള്‍ മൊബൈല്‍ ഫോണും ബാങ്ക് രേഖകളും ലഭിച്ചു. ഇതില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. പിന്നാലെ ഫോണില്‍ വിളിച്ച് ബന്ധുക്കളെ വിവരം അറിയിച്ചു. ഫോറസ്റ്റ് ഗാര്‍ഡ് നടത്തിയ തെരച്ചിലില്‍ കാട്ടിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു. പിന്നാലെ വിതുര യൂണിറ്റില്‍ നിന്നും തിരുവനന്തപുരം യൂണിറ്റില്‍നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് റോപ്പ് ഉപയോഗിച്ച് മണിക്കൂറുകള്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ 200 അടിയോളം താഴ്ചയില്‍ നിന്ന് മൃതദേഹം മുകളിലെത്തിച്ചത്.

ഭാര്യ പോലീസില്‍ പരാതി നല്‍കാനിരിക്കെയാണ് മരണവാര്‍ത്ത എത്തുന്നത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ നിന്ന് രാവിലെ കാണാതായതിനെ ത്തുടര്‍ന്ന് ഭാര്യ പോലീസില്‍ പരാതി നല്‍കാനിരിക്കെയാണ് മരണവാര്‍ത്ത എത്തുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *