Tag
ന്യൂസ് ഡെസ്ക്

എയര്‍ഗണ്ണുമായി ആശുപത്രിയിലെത്തി ഭീഷണി മുഴക്കി; പ്രതി പോലീസ് പിടിയിൽ

February 4, 2026 - 7:49 pm

പത്തനംതിട്ട | എയര്‍ഗണ്ണുമായി ആശുപത്രിയിലെത്തി ഭീഷണി മുഴക്കിയ രോഗിയെ പോലീസ് പിടികൂടി. കുന്നന്താനം സ്വദേശി ലിനു തോമസ് (38) ആണ് എയര്‍ഗണ്ണുമായി ആശുപത്രിയിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്.ആശുപത്രിയിലെ നഴ്സ് റൂമിലെത്തിയ ഇയാള്‍ ജീവനക്കാരുടെ നേരെ തോക്ക് ചൂണ്ടുകയും, തുടര്‍ന്ന് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പിന്നീട് “ഇത് ഇവിടെ ഇരിക്കട്ടെ” എന്ന് പറഞ്ഞ് തോക്ക് മേശമേല്‍ വെച്ചതായി ജീവനക്കാര്‍ പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിക്കടുത്തുള്ള കുന്നന്താനത്ത് ഫെബ്രുവരി 4 ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

ലിനുവിന് മാനസിക പ്രശ്‌നമുള്ളതായി പോലീസ് സംശയിക്കുന്നു

സംഭവം ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ മെഡിക്കല്‍ ഓഫീസറെയും മറ്റ് ജീവനക്കാരെയും വിവരമറിയിച്ചു. ഇവര്‍ സ്ഥലത്തെത്തുന്നതിനിടയില്‍ ലിനു ആശുപത്രിയില്‍നിന്ന് പുറത്തിറങ്ങി വാഹനമെടുത്ത് രക്ഷപ്പെടുകയായിരുന്നു. ജീവനക്കാരുടെ പരാതിയില്‍ കുന്നന്താനം സ്വദേശിയായ ലിനുവിനെ പോലീസ് പിടികൂടിയിട്ടുണ്ട്. നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലുള്ള ലിനുവിന് മാനസിക പ്രശ്‌നമുള്ളതായാണ് പോലീസ് സംശയിക്കുന്നത്. താന്‍ ഡോക്ടറാണെന്നും ചികിത്സാ ഉപകരണങ്ങളാണ് കൈവശമുള്ളതെന്നും ലിനു പോലീസിനോട് പറഞ്ഞതായി അധികൃതര്‍ അറിയിച്ചു. കസ്റ്റഡിയിലെടുത്ത ലിനുവിന്റെ അറസ്റ്റ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *