റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജി എസ് ടി , 16 സംസ്ഥാനങ്ങൾക്ക് 6000 കോടി കൂടി ലഭ്യമാക്കി കേന്ദ്ര സർക്കാർ

November 3, 2020 - 3:33 pm

ന്യൂഡല്‍ഹി: ജി.എസ്‌.ടി. നഷ്‌ടപരിഹാരത്തിനുപകരമായി സംസ്‌ഥാനങ്ങള്‍ക്കു ലഭ്യമാക്കുന്ന വായ്‌പയുടെ രണ്ടാംഗഡുവായ 6000 കോടി രൂപ 16 സംസ്‌ഥാനങ്ങള്‍ക്കും മൂന്നു കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക്‌ ലഭ്യമാക്കി കേന്ദ്രം.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഒരേ പലിശ നിരക്കില്‍ ആയിരിക്കും വായ്പ നല്‍കുന്നത്. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കടമെടുക്കുമ്പോള്‍ നല്‍കേണ്ട പലിശ നിരക്കിനേക്കാള്‍ ഇത് കുറവായതിനാല്‍ അവര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കും. കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രത്യേക സംവിധാനത്തിലൂടെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 12,000 കോടി രൂപ ഇതിനോടകം വായ്പ നല്‍കി കഴിഞ്ഞു.

ഓപ്ഷന്‍ ഒന്നിനു കീഴില്‍ 21 സംസ്ഥാനങ്ങളും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളും ഇതുവരെ ഈ പ്രത്യേക വായ്പാ സംവിധാനം സ്വീകരിച്ചിട്ടുണ്ട്.
ജി എസ് ടി നഷ്ടപരിഹാര നികുതിക്ക് പകരമായി സംസ്ഥാനങ്ങള്‍ക്ക് ക്രമാനുഗതമായിട്ടാണ് കേന്ദ്ര ഗവണ്‍മെന്റ് ഈ വായ്പ നല്‍കുന്നത്.ആന്ധ്രപ്രദേശ്, അസം, ബിഹാര്‍,ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, മേഘാലയ, ഒഡിഷ,തമിഴ്‌നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കൊപ്പം ഡല്‍ഹി, ജമ്മുകാശ്മീര്‍, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് വായ്പ നല്‍കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *