തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കുമുള്ള സംശയ നിവാരണത്തിനുമായി ജില്ലാതലങ്ങളില്‍ മോണിറ്ററിംഗ് സെല്‍ രൂപീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി.
ജില്ലാ കളക്ടര്‍മാര്‍ സമിതിയുടെ അദ്ധ്യക്ഷനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ കണ്‍വീനര്‍മാരും ആണ്. ജില്ലാ പോലീസ് മേധാവി, ഇലക്ഷന്റെ ചുമതലയുളള ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, എന്നിവരാണ് അംഗങ്ങള്‍ പരാതിയില്‍ ഉടന്‍ തീര്‍പ്പുണ്ടാവണം. കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി ആവശ്യെമെങ്കില്‍ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറണം. ഇലക്ഷന്‍ കമ്മീഷന്റെ ഇടപെടല്‍ ആവശ്യമെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് സഹിതം കൈമാറണം.
ജില്ലാ മോണിറ്ററിംഗ് കമ്മറ്റി രണ്ട് ദിവസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കണമെന്നും തെരഞ്ഞെടുപ്പ കമ്മീഷന്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
