റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവിധ തസ്തികകളിലേക്കുളള പി എസ് സി വിജ്ഞാപനം പ്രസിദ്ധീകരിക്കും

December 1, 2020 - 7:20 am

തിരുവനന്തപുരം: വിവിധ തസ്തികകളില്‍ പി എസ് സി വിജ്ഞാപനം പ്രസിദ്ധീകരിക്കും. മൃഗസംരക്ഷണ വകുപ്പില്‍ വെറ്റിനറി സര്‍ജന്‍ ഗ്രേഡ് 2, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫാമിലി മെഡിസിന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഡെര്‍മറ്റോളജി ആന്റ് വെനറോളജി, തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഓവര്‍സീയര്‍ ഗ്രേഡ് 2, കേരള ചലചിത്ര വികസന കോര്‍പ്പറേഷനില്‍ ഫിലിം ഓഫീസര്‍, സൗണ്ട് എഞ്ചിനീയര്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡില്‍ അസിസ്റ്റന്റ് മനേജര്‍, കേരളാ ടൂറിസം വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഓഫീസ് അസിസ്റ്റന്‍റ്, ,കേരള സംസ്ഥാന ഹൗസിംഗ് ബോര്‍ഡില്‍ ടൈപ്പിസ്റ്റ്, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ സെക്യൂരിറ്റി ഓഫീസര്‍, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്‌കൂള്‍ ടീച്ചര്‍(മലയാളംമീഡിയം), കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ടടൈം ലാംഗ്വേജ് ടീച്ചര്‍, പോലീസ് സര്‍വീസില്‍ പോലീസ് കോണ്‍സ്റ്റബിള്‍, ആരോഗ്യ വകുപ്പില്‍ ലാബ്‌ടെക്‌നീഷ്യന്‍ ,ജൂണിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് 2, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബയോ കെമിസ്ട്രി, സ്‌റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ ഓഫ് കേരളാ ലിമിറ്റഡില്‍ ഡ്രൈവര്‍ ഗ്രേഡ് 2, കേരളാ സെറാമിക്‌സ് ലിമിറ്റഡില്‍ ഇലക്ട്രീഷ്യന്‍ ഗ്രേഡ് 2, തിരുവനന്തപുരം ജില്ലയില്‍ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സറ്റബിള്‍(ആംഡ് ബെറ്റാലിയന്‍), മലപ്പുറം ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2, പാലക്കാട് ആലപ്പുഴ ജില്ലകളില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ), കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ലാംഗ്വേജ് ടീച്ചര്‍ എന്നിവയിലാണ് വിജ്ഞാപനം പുറപ്പെടുവിക്കുക.

കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ (സംഗീത കോളേജുകള്‍) ലക്ച്ചര്‍ ഇന്‍ വയലിന്‍ (ഈഴവ/തീയ്യ/ബില്ലവ) തിരുവനന്തപുരം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍(മലയാളം)എന്നിവയില്‍ അഭിമുഖം നടത്തും.

വ്യവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സട്രക്ടര്‍, ഫുഡ്ആന്റ്ബിവറേജസ് ഗസ്റ്റ് സെര്‍വീസ് അസിസ്റ്റന്‍ന്റ് ,പത്തനംതിട്ട ജില്ലയില്‍ ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 ,എന്നിവയില്‍ ഓണ്‍ലൈന്‍ പരീക്ഷനടത്തും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *