റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നവജാത ശിശുവിന്റെ മൃതദേഹം കഴുത്തില്‍ കേബിള്‍ കുടുങ്ങിയ നിലയില്‍ കട്ടിലിനടിയിൽ

December 17, 2020 - 10:50 am

കാസര്‍ഗോഡ്: ബദിയടുക്കയിൽ നവജാത ശിശുവിന്റെ മൃതദേഹം കഴുത്തില്‍ കേബിള്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. ചെടേക്കാൽ ഷാഫി- ഷാഹിന ദമ്പതിമാരുടെ വീട്ടിലാണ് പ്രസവശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

മുറിയ്ക്കുള്ളിലെ കട്ടിലിനടിയില്‍ കുഞ്ഞിനെ കഴുത്തില്‍ കേബിള്‍ കുടുങ്ങിയ നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. എന്നാല്‍ ഭാര്യ ​ഗര്‍ഭിണിയായിരുന്നു എന്ന് അറിയില്ലെന്നാണ് ഷാഫി പറയുന്നത്. ഷാഹിന ഗർഭിണിയായ വിവരം മറച്ചു വെച്ചു എന്നും പ്രസവിച്ച വിവരം അറിയിച്ചില്ലെന്നും വ്യക്തമാക്കി ഷാഫി പരാതി നൽകി.

രക്ത സ്രാവത്തെ തുടര്‍ന്ന് ഷാഹിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് ഷാഹിന പ്രസവിച്ചതായി ഡോക്ടര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു വീട്ടിൽ നടത്തിയ പരിശോധനയിലാണ് നവജാത ശിശുവിനെ കണ്ടെത്തിയത്.

ശ്വാസം മുട്ടിയാണു കുഞ്ഞ് മരിച്ചതെന്നാണു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *