റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാർഷിക നിയമഭേദ​ഗതി തള്ളാൻ കേരള സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം ചേരും

December 21, 2020 - 11:06 am

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമഭേദ​ഗതി തള്ളാൻ സംസ്ഥാന സർക്കാർ പ്രത്യേക നിയമസഭ സമ്മേളനം ചേരും. ബുധനാഴ്ച(23/12/2020) ഒരു മണിക്കൂറാണ് സഭ സമ്മേളിക്കുക.

കേന്ദ്ര സർക്കാർ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പാസാക്കിയ നിയമ ഭേദ​ഗതി പ്രമേയം വഴിതള്ളുകയും നിരാകരിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കക്ഷി നേതാക്കൾ മാത്രമേ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കുകയുള്ളൂ.

കർഷക സമരം 25 ദിവസം പിന്നിട്ടിട്ടും കേന്ദ്ര സർക്കാർ നിയമം പിൻവലിക്കാൻ തയ്യാറായിട്ടില്ല. കേന്ദ്രവും കർഷകരുമായി നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *