റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോഷ്ടിച്ച ബൈക്കുമായി കടക്കാന്‍ ശ്രമിച്ചയാളെ പോലീസ് പിടിച്ചു

January 3, 2021 - 2:56 pm

കോഴിക്കോട്: ബൈക്കുമായി കണ്ണൂരില്‍ നിന്നും കോഴിക്കോട്ടെത്തിയ തലശ്ശേരി സ്വദേശിയെ പോലീസ് അറസ്റ്റ് ‌ചെയ്തു. ചാലില്‍ മട്ടാമ്പ്രം പളളി മക്കീന്‍റെ പുരയില്‍ എംപി മുസ്താക്ക്(21) ആണ് പിടിയിലായത് .അയാള്‍ മോഷ്ടിച്ച ബൈക്കാണിതെന്നും 02.01.2021 ശനിയാഴ്ച പുലര്‍ച്ചെ 6.30 ഓടെയാണ് സംഭവമെന്നും പോലീസ് അറിയിച്ചു.

മുസ്താക്ക് നഗരം വില്ലേജാഫീസിന് സമീപം ബൈക്കിലിരിക്കവെ പോലീസ് ജീപ്പ് കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. പിടികൂടി ചോദ്യം ചെയ്തപ്പോള്‍ മറ്റൊരാളുടെ ബൈക്കാണെന്നും രേഖകള്‍ കൈവശമില്ലെന്നും പറഞ്ഞു. കണ്ണൂര്‍ ടൗണ്‍ പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ മോഷ്ടിച്ച ബൈക്കാണെന്ന് വ്യക്തമായി. കഴിഞ്ഞ ഡിസംബര്‍ 29ന് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് എടുക്കാനായി ഉടമ 31ന് എത്തിയപ്പോള്‍ ബൈക്ക് കാണാതെ കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *