റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്രത്തിന്റെ പശു ശാസ്ത്ര പരീക്ഷ ഫെബ്രുവരി 25ന്

January 6, 2021 - 12:02 pm

ന്യൂഡല്‍ഹി: വിദ്യാര്‍ഥികളില്‍ പശുവിനെ കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കാമധേനു ഗോ വിജ്ഞാന്‍ പ്രചാര്‍പ്രസാര്‍ എക്സാമിനേഷന്‍ നടത്തുന്നു. ഓണ്‍ലൈന്‍ മുഖേന ഫെബ്രുവരി 25നാണ്് പരീക്ഷ നടത്തുക.തദ്ദേശീയമായ പശുക്കളെക്കുറിച്ചും അവയുടെ പ്രയോജനങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും താല്‍പര്യമുണ്ടാക്കുന്നതിനാണ് ഇത്തരമൊരു പരീക്ഷയെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് കാത്തിരിയ പറഞ്ഞു.പ്രൈമറി , സെക്കന്‍ഡറി, കോളേജ് തലങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സൗജന്യമായി പരീക്ഷയില്‍ പങ്കെടുക്കാം. പശു ശാസ്ത്ര പരീക്ഷ എല്ലാ വര്‍ഷവും നടത്തുമെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ പറഞ്ഞു. പരീക്ഷയുടെ സിലബസ് രാഷ്ട്രീയ കാമധേനു ആയോഗ് വെബ്സൈറ്റില്‍ ലഭിക്കും. ഇതിനുള്ള പഠന സാമഗ്രികളും ലഭ്യമാക്കും. പരീക്ഷയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. മികച്ച വിജയം നേടുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടാകുമെന്നും വല്ലഭായ് കാത്തിരിയ വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *