റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന ജോലി വീണ്ടും ആരോഗ്യ വകുപ്പിന്

January 10, 2021 - 3:01 pm

തിരുവനന്തപുരം: കോവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് പോലീസ് അവസാനിപ്പിക്കുന്നു. പട്ടിക തയ്യാറാക്കല്‍ ആരോഗ്യ വകുപ്പിന് കൈമാറാന്‍ ഡിജിപി ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് ഈ ഡ്യൂട്ടി തിരിച്ചേറ്റെടുക്കുന്നത് ഘട്ടം ഘട്ടമായിട്ടായിരിക്കും. കോവിഡ് ഡ്യൂട്ടിയിലുളള പോലീസുകാര്‍ തിരികെ സ്‌റ്റേഷന്‍ ഡ്യൂട്ടിയിലേക്ക് മടങ്ങണമെന്നാണ് നിര്‍ദ്ദേശം. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനാലാണ് നടപടിയെന്ന് ഡിജിപി വ്യക്തമാക്കി.

സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ പോലീസിനെ ഏല്‍പ്പിക്കുന്നത് ആരോഗ്യ വകുപ്പ് ആദ്യമേ എതിര്‍ത്തിരുന്നു. ഫോണ്‍ രേഖകള്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ ഉപയോഗിക്കുന്നതും വിവാദമായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *