ന്യൂഡൽഹി: വിദ്യാലയങ്ങളുടെ നവീകരണത്തിന് പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. എന്‍ജിഒകളുടെ സഹായത്തോടെ 15,000 സ്‌കൂളുകള്‍ക്ക് സഹായം ഒരുക്കും. 750 പുതിയ ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ ആരംഭിക്കും. 100 സൈനിക സ്‌കൂളുകള്‍ ആരംഭിക്കും. ലേയില്‍ കേന്ദ്ര സര്‍വകലാശാല സ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
