റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തും -ഇപി ജയരാജന്‍

February 10, 2021 - 9:18 am

തൊടുപുഴ: 10 വര്‍ഷക്കാലം തുടര്‍ച്ചയായി ജോലിചെയ്ത എല്ലാ താൽക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തും. വ്യവസായ മന്ത്രി ഇപി ജയരാജന്‍ . തൊടുപുഴ മുട്ടം തുടങ്ങനാട് കിന്‍ഫ്രയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സ്‌പൈസസ് പാര്‍ക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു വ്യവസായ മന്ത്രി. ഒരു സ്ഥാപനത്തില്‍ പത്തും പതിനഞ്ചും വര്‍ഷം ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുകയെന്നത് ഈ സര്‍ക്കാരിന്റെ തീരുമാനമാമണെന്നും അദ്ദേഹം പറഞ്ഞു. ഇവരെയെല്ലാം സ്ഥിരപ്പെടുത്തകയല്ലാതെ മറ്റുമാര്‍ഗ്ഗമില്ലെന്നും, ഇവരെയെല്ലാം തങ്ങള്‍ നിയമിച്ചതല്ലെന്നും മുന്‍സര്‍ക്കാരുകളുടെ കാലത്ത് നിയമിച്ചവരും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവരെയെല്ലാം രക്ഷിക്കാനുളള ചുമതല തങ്ങളില്‍ നിക്ഷിപ്തമാണ്. ഈ തസ്തികകളൊന്നുംപിഎസ് സിക്ക് നിയമനം നടത്താവുന്നവയല്ല. ഇവരെല്ലാം താല്‍ക്കാലിക കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരാണ്. പിഎസ് സിക്ക് വിടേണ്ട തസ്തികകളിലൊന്നും ഇങ്ങനെ നിയമനം നടത്താനാകില്ല. ഇതൊന്നും മനസിലാകാതെ ജനോപകാരപ്രദമായ കാര്യങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തിയിട്ട് എന്തുനേടാനാണ്. ജനങ്ങളുടെ ജീവിതം കൊണ്ട് രാഷ്ട്രീയം കളിക്കണോ. തൊഴിലില്ലാത്തവരുണ്ടെന്നത് സത്യമാണ്. തൊഴിലില്ലാത്തവര്‍ക്കെല്ലാം ജോലി നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം. തൊഴില്‍ രഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് തങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്റെ പ്രധാന ലക്ഷ്യം. നൂറുദിന കര്‍മ്മപരിപാടിയിലൂടെ 26,000പേര്‍ക്ക് ഇതിനകം ജോലി നല്‍കി. ഇതെല്ലാം വെറുതേ പറയുന്നതല്ലെന്നും ഇവരുടെയെല്ലാം പേരു വിവരങ്ങളും മുഖ്യമന്ത്രിയുടെ വെബ് പോര്‍ട്ടലിലുണ്ടെന്നും മന്ത്രി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *