അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഉത്തരവാദിത്ത ടൂറിസം മിഷൻ ഏകദിന പരിശീലനം മാർച്ച് ഒന്നിന്

February 24, 2021 - 3:30 pm

തിരുവനന്തപുരം: ടൂറിസം മേഖലയെ ജനകീയവത്കരിക്കുന്നതിനും തദേശസ്ഥാപനങ്ങളുടെ പദ്ധതികളുമായി സംയോജിപ്പിച്ച് വിവിധ ടൂറിസം പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനുമായി തിരുവനന്തപുരം ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സിഡിഎസ് അംഗങ്ങൾ എന്നിവർക്കായി മാർച്ച് ഒന്നിന് രാവിലെ 10 മണിമുതൽ കവടിയാർ വുമൺസ് ക്ലബ് ഹാളിൽ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ ഏകദിന പരിശീലന പരിപാടി നടത്തുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സിഡിഎസ് അംഗങ്ങൾ എന്നിവർ ഫെബ്രുവരി 27ന് വൈകിട്ട് അഞ്ചുമണിക്കുള്ളിൽ ഫോൺ വഴിയോ (ഫോൺ നമ്പർ: 0471-2334749) ഇ മെയിൽ വഴിയോ  (rt@keralatourism.org) പേര് രജിസ്റ്റർ ചെയ്യണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *