റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആര്‍ടിപിസിആര്‍ ടെസ്‌റ്റിന് ‌ ഇനി മുതല്‍ 448 രൂപ

February 26, 2021 - 6:34 pm

തിരുവനന്തപുരം: രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ്‌ പരിശോധന കൂടുതല്‍ കര്‍ശനമാക്കി. മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ സജ്ജമാക്കും. ഇതിനായി സ്വകാര്യ കമ്പനിക്ക്‌ ടെന്റര്‍ നല്‍കി. 448 രൂപയായിരിക്കും ടെസ്‌റ്റിനുളള ചാര്‍ജ്‌. പരിശോധനയുടെ എണ്ണം കൂട്ടാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക്‌ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇതോടൊപ്പം ആര്‍ടിപിസിആര്‍ പരിശോധനക്ക്‌ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശവും സര്‍ക്കാര്‍ പുറത്തിറക്കി.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു പുറമേ പരിശോധന ഔട്ട്‌ സോഴ്‌സ്‌ ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്‌. കോവിഡ്‌ പരിശോധനാഫലത്തില്‍ വീഴ്‌ച ഉണ്ടായാല്‍ ലാബിന്റെ ലൈസന്‍സ്‌ റദ്ദാക്കും. 24 മണിക്കൂറിനുളളില്‍ പരിശോധനാഫലം നല്‍കണം. അതിന്‌ കഴിഞ്ഞില്ലെങ്കില്‍ ലാബിന്റെ ലൈസന്‍സ്‌ റദ്ദാക്കാനും നിര്‍ദ്ദേശമുണ്ട്‌. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട്‌ എന്നിവയ്‌ക്കുപുറമേ മഹാരാഷ്ട്ര പശ്ചിമ ബംഗാള്‍ മണിപ്പൂര്‍ ഉത്തരാഖണ്ഡ്‌, ഒഡീഷ എന്നീ സംസ്ഥാനങ്ങളും കേരളത്തില്‍ നിന്നുളള യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ആര്‍ടിപിസിആര്‍ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടെങ്കില്‍ മാത്രമേ കേരളത്തില്‍ നിന്നുളളവര്‍ക്ക്‌ പ്രവേശനം നല്‍കുകയുളളു എന്ന്‌ അവര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *