അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിനു 4/02/21വ്യാഴാഴ്ച അഹമ്മദാബാദ് നരേന്ദ്രമോഡി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടക്കമാകുമ്പോള്‍,അശ്വിനെ കാത്തിരിക്കുന്നത് റെക്കോഡ്. ഇന്ത്യക്കുവേണ്ടി എല്ലാ ഫോര്‍മാറ്റിലുമായി കൂടുതല്‍ വിക്കറ്റ് നേടുന്ന നാലാമത്തെ ബൗളറെന്ന നേട്ടമാണ് അശ്വിനെ കാത്തിരിക്കുന്നത്.പരമ്പരയില്‍ ഇതിനോടകം 24 വിക്കറ്റ് അശ്വിന് വീഴ്ത്തി. നിലവില്‍ ടെസ്റ്റ് ടീമില്‍ മാത്രം കളിക്കുന്ന അശ്വിന്റെ പേരില്‍ 603 രാജ്യാന്തര വിക്കറ്റാണുള്ളത്. ടെസ്റ്റില്‍ 401,ഏകദിനത്തില്‍ 150, ടിന്റി20യില്‍ 52 എന്നിങ്ങനെയാണ് അശ്വിന് വിക്കറ്റ് നേട്ടം. ഏഴ് വിക്കറ്റ് അകലെയുള്ള സഹീര്‍ ഖാന്റെ 610 രാജ്യാന്തര വിക്കറ്റ് (311 ടെസ്റ്റ്,282 ഏകദിനം,17ടി20) നേട്ടത്തെ മറികടക്കാന്‍ അശ്വിനാവും.
മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ സ്പിന്നറുമായ അനില്‍ കുംബ്ലെയാണ് പട്ടികയില്‍ തലപ്പത്ത്. 956 വിക്കറ്റാണ് (619 ടെസ്റ്റ്, 337 ഏകദിനം) കുംബ്ലെയുടെ പേരിലുള്ളത്. ഹര്ഭജന് സിങ്ങാണ് രണ്ടാം സ്ഥാനത്ത്. 711 വിക്കറ്റാണ് (417 ടെസ്റ്റ്, 269 ഏകദിനം, 25 ടിന്റി20) അദ്ദേഹത്തിന്റെ പേരിലുള്ളത്. മുന്‍ ഇന്ത്യന്‍ നായകന് കപില്‍ ദേവിന്റെ പേരില്‍ 687 വിക്കറ്റുമുണ്ട് (434 ടെസ്റ്റ്, 253 ഏകദിനം). നിലവില്‍ അഞ്ചാം സ്ഥാനത്താണ് അശ്വിന്.നാലു മത്സരപരമ്പരയില്‍ 2-1നു മുന്നിട്ടു നില്ക്കുന്ന ഇന്ത്യ അവസാന മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ ഐ.സി.സി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താം. നിലവിലെ ഫോമും ടീം കരുത്തും വിലയിരുത്തുമ്പോള്‍ മുന്‍തൂക്കം ഇന്ത്യക്കാണ്. സ്പിന്‍ കരുത്തിലാണ് നാലാം മത്സരത്തിലും ഇന്ത്യയുടെ പ്രതീക്ഷ.
