റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പതിനാലാം വയസ്സിൽ പ്രണയിക്കാൻ തുടങ്ങി. വിവാഹത്തിനോട് താല്പര്യമില്ലെന്ന് രഞ്ജിനി ഹരിദാസ്

March 7, 2021 - 3:21 pm

കൊച്ചി: മലയാളികൾക്ക് പരിചിതയായ അവതാരിക രഞ്ജിനി ഹരിദാസ് പ്രണയത്തിലാണെന്ന് തുറന്നുപറയുന്നു. എങ്കിലും വിവാഹിതയാകുമെന്ന് ചിന്തിക്കുന്ന ആരാധകരെ നിരാശയിലാഴ്ത്തി കൊണ്ട് തനിക്ക് വിവാഹത്തോട് താൽപര്യമില്ല എന്ന് രഞ്ജിനി പറയുന്നു. എനിക്ക് 39 വയസ്സുണ്ട്. ഇതെന്റെ ആദ്യപ്രണയം അല്ല .

തന്റെ പതിനാലാം വയസ്സിൽ പ്രണയം തുടങ്ങിയത് ആണെന്നും ഓരോ പ്രണയവും സംഭവിച്ചപ്പോൾ ഏറ്റവും ആത്മാർത്ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപെടുകയും ചെയ്തിട്ടുണ്ട് എന്നും വിവാഹം എന്ന കൺസെപ്റ്റ് നോട് തനിക്ക് യോജിപ്പില്ലെന്നും രഞ്ജിനി അഭിമുഖത്തിൽ പറയുന്നു. പക്ഷേ എല്ലാ പ്രണയങ്ങളും എന്തൊക്കെയോ കാരണങ്ങളാൽ സക്സസ് ആയില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇട്ടിട്ടുള്ള പ്രണയ സന്ദേശം ശരത്തിനാണ്. എന്നും 16 വർഷമായി എന്റെ സുഹൃത്താണ് ശരത്ത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. രഞ്ജിനി പറഞ്ഞു. ആൾ വിവാഹിതനും, ഞാനാകട്ടെ മറ്റൊരു റിലേഷൻഷിപ്പിലും ആയിരുന്നു. ഞങ്ങൾ രണ്ടുപേരും ഇപ്പോഴാണ് സിംഗിളായത്. ഞങ്ങൾക്കിടയിൽ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്ന് എനിക്കറിയില്ല. കല്യാണം കഴിക്കണം എന്ന് വെച്ചല്ല ഞാൻ പ്രണയിക്കുന്നത്. കല്യാണം കഴിക്കാം എന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ കല്യാണം എന്ന കൺസെപ്റ്റ് ഇന്നും എനിക്ക് സ്വീകാര്യമല്ല. അതിന്റെ ലീഗൽ കോൺട്രാക്ട് സൈഡ് ഇപ്പോഴും എനിക്ക് മനസ്സിലാക്കാൻ ആയിട്ടില്ല. കല്യാണം കഴിച്ചാൽ പ്രഷർ കൂടും. എന്റെ ചുറ്റും ഞാൻ ഇത് കാണുന്നുണ്ട്. എന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. ഈസിയായി ഹാൻഡ് ചെയ്യാൻ പറ്റുന്ന ഒരാൾ അല്ല ഞാൻ, ഈഗോയിസ്റ്റിക്കും ദേഷ്യക്കാരിയുമാണ്. എന്റെ കൂടെ നിന്നാൽ മറ്റെയാൾക്കും ഈഗോ അടിക്കും. എല്ലാവരെയും ഒരുപോലെ ട്രീറ്റ് ചെയ്യുന്ന ആളാണ് ഞാൻ. അതൊന്നും എല്ലാവർക്കും സ്വീകരിക്കാൻ പറ്റുകയില്ല. പിന്നെ നാളെ ഒരാൾ എങ്ങനെയൊക്കെ മാറുമെന്ന് നമുക്ക് അറിയില്ലല്ലോ. നാളെയെ കുറിച്ച് പറയാൻ ആളല്ല ഞാൻ. തൽക്കാലം വിവാഹം കഴിക്കാൻ പ്ലാൻ ഇല്ല. രഞ്ജിനി പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *