റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

100 കോടി രുപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ കെ ബാബുവിന്‌ അനുകൂലമായി മുവാറ്റുപുഴ വിജിലന്‍സ്‌ കോടതിയില്‍ റിപ്പോര്‍ട്ടുനല്‍കി

March 10, 2021 - 6:33 pm

കൊച്ചി: യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത ബാര്‍, ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകളനുവദിക്കാന്‍ 100 കോടിയിലേറെ രൂപ എക്‌സൈസ്‌ മന്ത്രിയായിരുന്ന കെ ബാബു കൈക്കൂലിവാങ്ങിയന്ന പരാതി അടിസ്ഥാന രഹിതമാണെന്ന്‌ കാട്ടി മുവാറ്റുപുഴ വിജിലന്‍സ്‌ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി. മറ്റുകക്ഷികളുടെ വാദം കേട്ട്‌ കോടതി തീരുമാനമെടുക്കും. കേരള ഹോട്ടല്‍ വ്യവസായി അസോസിയേഷന്‍ പ്രസിഡന്റ്‌ വിഎം രാധാകൃഷിണന്റെ പരാതിയില്‍ 2016 ജൂലായ്‌ 1 ന്‌ എടുത്ത കേസിലാണ്‌ ബാബുവിന്‌ ക്ലീന്‍ ചിറ്റ്‌ ല്‍കിയത്‌.

2011-16 കാലത്ത്‌ ചില ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സ്‌ അപേക്ഷകള്‍ തടഞ്ഞുവച്ചെന്നും ചിലരുടെ അപേക്ഷകള്‍ വേഗം അനുവദിച്ചെന്നുമായിരുന്നു മുഖ്യ ആരോപണം. കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടേയും, കെ ബാബുവിന്റെ സുഹൃത്തുക്കള്‍, ബിനാമികള്‍, തുടങ്ങിയവരുടേയും ഹോട്ടലുകളുടെ സമീപത്തെ ബിവറേജസ്‌ ഔട്ട്‌ ലെറ്റുകള്‍ കാരണമില്ലാതെ പൂട്ടിയെന്നും ആരോപണമുണ്ടായി. ഒദ്യോഗിക പദവിയുടെ ദുരുപയോഗമടക്കമുളള ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന വിലയിരുത്തിയാണ്‌ വിജിലന്‍സ്‌ കേസെടുത്തത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *