റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോത്തൻകോട് സ്വദേശി അബ്ദുൽ അസീസ് കോവിഡ് ബാധിച്ച് മരിച്ചു

March 31, 2020 - 12:24 pm

തിരുവനന്തപുരം മാർച്ച്‌ 31: കോവിഡ് 19 രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശി അബ്ദുള്‍ അസീസ് (68) ഇന്നലെ അര്‍ദ്ധരാത്രിയോടുകൂടി നിര്യാതനായി. ദീർഘനാളായി ഉയർന്ന രക്തസമ്മർദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു, കഴിഞ്ഞ 5 ദിവസമായി വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്, ചികിൽസയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുകയും തുടർന്ന് വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും തകരാറിലായതിനാൽ ഡയാലിസിസ് തുടങ്ങിയിരുന്നു. ഇത്തരത്തില്‍ മരണമെപ്പെടുന്ന ആള്‍ക്കാരുടെ മൃതദേഹം സംസ്‌കരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും മൃതദേഹം സംസ്‌കരിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റേയും ജില്ലാ മെഡിക്കല്‍ ഓഫീസറുടേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റേയും നേതൃത്വത്തിലുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *