റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: സര്‍വീസ് വോട്ടര്‍മാര്‍ക്കായി ഇ-ബാലറ്റ്

March 24, 2021 - 9:26 pm

കൊല്ലം: സേനാവിഭാഗങ്ങളിലുള്ളവര്‍ക്ക് ഇ-ബാലറ്റ് പേപ്പറിലും വോട്ട് ചെയ്യാം. 2016 ല്‍ ഏര്‍പ്പെടുത്തിയ സംവിധാനം ഇത്തവണയും ലഭ്യമാണ്. ഇ.ടി.ബി.പി.എസ് (ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) പോര്‍ട്ടല്‍ വഴിയാണ് ബാലറ്റ് ലഭ്യമാക്കുന്നത്. സേനയിലുളളവരുടെ പ്രത്യേക വോട്ടര്‍ പട്ടിക യൂണിറ്റ് ഓഫീസര്‍മാരാണ് ഇലക്ട്രല്‍ ഓഫീസര്‍മാര്‍ക്ക് അയക്കുന്നത്. ഇത് പോര്‍ട്ടലിലേക്ക് അപ്‌ലോഡ് ചെയ്യും. തുടര്‍ന്ന് വരണാധികാരികള്‍ സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ ചേര്‍ക്കും. ഇതിന്റെ പ്രിന്റാണ് യൂണിറ്റ് ഓഫീസര്‍മാര്‍ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് നല്‍കുക.

വോട്ട് ചെയ്ത ശേഷം പ്രിന്റുകള്‍ തപാല്‍ മാര്‍ഗമാണ് ഇ-ബാലറ്റുകള്‍ വരണാധികാരികള്‍ക്ക് അയക്കേണ്ടത്. സുതാര്യത ഉറപ്പാക്കാനായി ക്യു.ആര്‍ കോഡ് ബാലറ്റില്‍ പതിച്ചിട്ടുമുണ്ട്. ഇതുവഴി വോട്ടറുടെ പൂര്‍ണ വിവരം ലഭിക്കും. വോട്ടെണ്ണല്‍ ദിനം വരെ വരണാധികാരികളാണ് ബാലറ്റുകള്‍ സൂക്ഷിക്കുക എന്ന് ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ വി.കെ. സതീഷ് കുമാര്‍ വ്യക്തമാക്കി. ജില്ലയില്‍ 11,996 സര്‍വീസ് വോട്ടര്‍മാരുണ്ട്. ചടയമംഗലത്താണ് കൂടുതല്‍(3912). കുറവ് പത്തനാപുരത്തും(220).

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *