റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ നടക്കുന്ന ലോകകപ്പില്‍ (റൈഫിള്‍/പിസ്റ്റള്‍/ഷോട്ട്ഗണ്‍) ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം തുടരുന്നു

March 25, 2021 - 12:07 pm

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ നടക്കുന്ന ലോകകപ്പില്‍ (റൈഫിള്‍/പിസ്റ്റള്‍/ഷോട്ട്ഗണ്‍) ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം തുടരുന്നു. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇരുപതു വയസുകാരനായ ഐശ്വരി പ്രതാപ് സിങ് തോമാര്‍ സ്വര്‍ണം വെടിവച്ചിട്ടു. അതോടെ ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഒന്‍പതിലെത്തി. 462.5 പോയിന്റുമായാണ് പ്രതാപ് സിങ് സ്വര്‍ണം നേടിയത്. ഹംഗറിയുടെ ഇസ്ത്വാന്‍ പെനിക്ക് ഒരു പോയന്റിന്റെ മാത്രം വ്യത്യാസത്തില്‍ (461.6) വെള്ളിയും 450.9 പോയിന്റുമായി ഡെന്മാര്‍ക്കിന്റെ സ്റ്റെഫാന്‍ ഓള്‍സെന്‍ വെങ്കലവും നേടി. തോമറിന്റെ കരിയറിലെ ആദ്യ രാജ്യാന്തര സ്വര്‍ണ നേട്ടമാണിത്. കഴിഞ്ഞ ദിവസം സ്‌കീറ്റ് മിക്ഡസ് ടീം ഇനത്തില്‍ ഗാനെമത് സെയ്ഖോണ്‍- അംഗദ് വീര്‍ സിങ് ബാജ്വ സഖ്യം സ്വര്‍ണം നേടിയിരുന്നു.കസഖ്സ്ഥാനെ 33-29 എന്ന സ്‌കോറിനു തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം സ്വര്‍ണം നേടിയത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീം, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം എന്നിവയിലും ഇന്ത്യ സ്വര്‍ണം നേടി. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ ആതിഥേയര്‍ വെങ്കലവും നേടി. വനിതകളുടെ സ്‌കീറ്റ് ഇനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഗാനെമത്. 40 പോയിന്റുമായാണു ഗാനെമത് വെങ്കലം നേടിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *