റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് വീണ്ടും പിടിമുറുക്കുന്നു , രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 5 കോടി 55 ലക്ഷം കടന്നു

March 26, 2021 - 12:54 pm

ന്യൂഡൽഹി: രാജ്യത്ത് ആശങ്ക പടർത്തി കൊവിഡ് കേസുകൾ ഉയരുന്നു. വ്യാഴാഴ്ച(25/03/21) വൈകിട്ട് അവസാനിച്ച 24 മണിക്കൂറിനിടെ 59, 118 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 257 മരണവും റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കൊവിഡ് നിരക്കാണ് ഇത്. ഇതോടെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,18,46,652 ആയി, മരണസംഖ്യ 1,60,949 ആയി. 24 മണിക്കൂറിനിടെ 32,987 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1.12,64,637 ആയി. 4,21,066 ആണ് ആക്ടീവ് കേസുകളുടെ എണ്ണം.

അതേ സമയം രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 5 കോടി 55 ലക്ഷം കടന്നു.

രാജ്യത്തെ പത്ത് ജില്ലകളിൽ രോഗവ്യാപനം ഉയരുന്നതായാണ് റിപ്പോര്‍ട്ട് . മഹാരാഷ്ട്രയിലെ രണ്ടു ജില്ലകളിൽ ഏപ്രിൽ 4 വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. നാന്ദേഡ്, ബീഡ് ജില്ലകളിലാണ് നിയന്ത്രണം. പഞ്ചാബ് ,കർണാടക, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും രോഗവ്യാപനം വർദ്ധിക്കുകയാണ്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *