റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിംഗിള്‍ ഗേള്‍ ചൈല്‍ഡ് സ്‌കോളര്‍ഷിപ്പ് സ്‌കീം: 1,367 വിദ്യാര്‍ത്ഥികള്‍ അര്‍ഹരെന്ന് സിബിഎസ്ഇ

March 31, 2021 - 10:01 pm

ന്യൂഡല്‍ഹി: സിംഗിള്‍ ഗേള്‍ ചൈല്‍ഡ് സ്‌കോളര്‍ഷിപ്പ് സ്‌കീം- 2020ന് അര്‍ഹരായവരുടെ പട്ടിക സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) പുറത്തുവിട്ടു. പട്ടിക ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. ഇലക്ട്രോണിക് ക്ലിയറിംഗ് സിസ്റ്റം (ഇസിഎസ്) വഴി അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പേയ്മെന്റുകള്‍ നടത്തിയിട്ടുണ്ടെന്ന് സിബിഎസ്ഇ പ്രസ്താവനയില്‍ പറയുന്നു. 1,367 വിദ്യാര്‍ത്ഥികളെയാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി തിരഞ്ഞെടുത്തത്.സിബിഎസ്ഇ അനുബന്ധ സ്‌കൂളുകളില്‍ നിന്ന് 2020ല്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ പാസായ പെണ്‍കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *