മഹാമാരി കണക്കിലെടുത്ത് താൽക്കാലിക പെൻഷൻ നൽകുന്നത് വിരമിച്ച തീയതി മുതൽ ഒരു വർഷം വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി കേന്ദ്ര പേഴ്സണൽ-പൊതു പരാതികൾ-പെൻഷൻ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. താൽക്കാലിക കുടുംബ പെൻഷനുള്ള നിയമങ്ങളും ഉദാരവൽക്കരിച്ചതായി പെൻഷൻ വകുപ്പിലെയും DARPGയിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി ഓൺലൈനിൽ നടന്ന യോഗത്തിൽ മന്ത്രി പറഞ്ഞു. അർഹരായ കുടുംബാംഗത്തിൽ നിന്ന് കുടുംബ പെൻഷനുള്ള അപേക്ഷയും, മരണ സർട്ടിഫിക്കറ്റും ലഭിച്ചാൽ ഉടൻ തന്നെ കുടുംബ പെൻഷൻ അനുവദിക്കാമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഫാമിലി പെൻഷൻ കേസുകൾ പേ & അക്കൗണ്ട്സ് ഓഫീസിലേക്ക് കൈമാറുന്നതിന് മുമ്പു തന്നെ പെൻഷൻ അനുവദിക്കാവുന്നതാണ്.ഡ്യൂട്ടി നിർവഹിക്കുമ്പോൾ വൈകല്യം ഉണ്ടാകുകയോ, അത്തരം പരിമിതികൾ നിലനിൽക്കുമ്പോഴും സർക്കാർ സേവനത്തിൽ അവരെ നിലനിർത്തുകയാണെങ്കിൽ അത്തരം എൻപിഎസ് ജീവനക്കാർക്കും ഒറ്റത്തവണ നഷ്ടപരിഹാരത്തിന്റെ ആനുകൂല്യം നൽകുന്നതിന് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. വൈകല്യ പെൻഷൻന്റെ അതേ ഘടകാംശത്തിന് പകരമായിരിക്കും...
Read full story