റിപ്പോര്‍ട്ട്

ഉത്തർപ്രദേശിലെ ആഗ്രയില്‍ മിഗ്-29 യുദ്ധവിമാനം തകർന്നുവീണു

By ന്യൂസ് ഡെസ്ക് November 5, 2024
ആഗ്ര: വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം ഉത്തർപ്രദേശിലെ ആഗ്രയില്‍ തകർന്നുവീണു. പൈലറ്റ് സുരക്ഷിതമായി പുറത്തെത്തിയെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചതായും വ്യോമസേന അറിയിച്ചു.ആഗ്രയിലേക്കു പറക്കുകയായിരുന്നു വിമാനം. വിമാനം നിലത്തുവീണു കത്തിയമരുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാദ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ രാജസ്ഥാനിലെ ബാർമറിലും മിഗ്-29 വിമാനം തകർന്നുവീണിരുന്നു.
Read full story