റിപ്പോര്‍ട്ട്

പാലക്കാട് ഉപതിരഞ്ഞെടുപ്പ് ; ഇന്ന് കലാശക്കൊട്ട്

By ന്യൂസ് ഡെസ്ക് November 18, 2024
പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിന് ഇന്നു (18,11,2024) സമാപനം. നവംബർ പതിമൂന്നിന് തെരഞ്ഞെടുപ്പ്നടത്താനിരുന്നതാണെങ്കിലും കല്‍പ്പാത്തി രഥോത്സവം കാരണം മാറ്റിവെക്കുകയായിരുന്നു. ഒന്നര മാസം നീണ്ട പരസ്യപ്രചാരണത്തിനു ശേഷം ഇന്നു നടക്കുന്ന കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണു മുന്നണികള്‍. തിരഞ്ഞെടുപ്പു കഴിഞ്ഞു രണ്ടു ദിവസത്തിനുശേഷം...
Read full story
മലപ്പുറം: കൈക്കൂലി കേസില്‍ മുൻ വില്ലേജ് അസിസ്റ്റന്‍റിനെ കഠിന തടവിന് ശിക്ഷിച്ചു. മലപ്പുറം ജില്ലയിലെ മാറാക്കര വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് അസിസ്റ്റന്‍റായിരുന്ന അനില്‍ കുമാറിനെയാണ് കോഴിക്കോട് വിജിലൻസ് കോടതി ത്ശിക്ഷിച്ചത്. ഏഴ് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ...
Read full story
റിപ്പോര്‍ട്ട്

എറണാകുളത്ത് വിവിധയിടങ്ങളിൽ ഗതാഗത പരിഷ്കാരങ്ങള്‍

By ന്യൂസ് ഡെസ്ക് October 30, 2024
കാക്കനാട്: ജില്ലയിലെ വിവിധയിടങ്ങളിലെ ഗതാഗത പരിഷ്കാരങ്ങള്‍ ഫലപ്രദമെന്ന് എറണാകുളം ആർ.ടി.ഒ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നി‍ർദ്ദേശം അനുസരിച്ച്‌ നടപ്പിലാക്കിയ പരിഷ്കാരങ്ങളാണ് ഫലം കണ്ടത്. കൂടാതെ മന്ത്രി പി.രാജീവിന്റെ നിർദ്ദേശാനുസരണം സ്പോണ്‍സർഷിപ്പ് അടിസ്ഥാനത്തില്‍ എച്ച്‌.എം.ടി ജംഗ്ഷനിലെ ഗതാഗതക്കുരുക്കും കുറയ്ക്കാനായി. നഗരത്തിലെ...
Read full story
കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ വനിതാ കമ്മീഷന്റെ മുന്നിലെത്തുന്ന പരാതികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതായി സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി. കുഞ്ഞായിഷ. കാസർകോട് ജില്ലയിൽ പരാതികളുടെ എണ്ണം പൊതുവേ കുറവായിരുന്നു.എന്നാൽ വനിതാ കമ്മീഷന്റെ നിരന്തരമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് പരാതികളുടെ...
Read full story
കോഴിക്കോട്: കണ്‍മുന്നില്‍ നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ നിയമത്തിനുമുന്നിലെത്തിക്കാൻ പൊതുജനങ്ങള്‍ക്ക് അവസരം.കേന്ദ്ര ഗതാഗതമന്ത്രാലയം എൻ.ഐ.സി.യുടെ സഹായത്താല്‍ നവീകരിച്ച മൊബൈല്‍ ആപ്ളിക്കേഷൻവഴിയാണ് പൊതുജനങ്ങള്‍ക്ക് നിയമലംഘനം റിപ്പോർട്ടുചെയ്യാൻ അവസരമൊരുങ്ങുന്നത്. രാജ്യത്താദ്യമായി ഈ ആപ്പ് കേരളമാണ് നടപ്പാക്കുന്നത്. മന്ത്രി കെ.ബി. ഗണേഷ് കുമാർ ഒക്ടോബർ 18 വെള്ളിയാഴ്ച...
Read full story
തിരുവനന്തപുരം: മദ്രസകളും മദ്രസ ബോർഡുകളും അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദ്ദേശം കേരളം നടപ്പാക്കില്ലെന്ന് മന്ത്രി വി. അബ്ദുറഹിമാൻ നിയമസഭയില്‍ വ്യക്തമാക്കി. മദ്രസകള്‍ നിറുത്തണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദ്ദേശം ഭരണഘടനാ വിരുദ്ധവും, മത ധ്രുവീകരണത്തിന് ഇടയാക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു...
Read full story
ഡല്‍ഹി: കോവിഡ് വാക്സിനുകളുടെ പാർശ്വഫലങ്ങള്‍ ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയില്‍ ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. 2024 ഒക്ടോബർ 14നാണ് ഹർജി തളളി ഉത്തരവായത്....
Read full story
തിരുവനന്തപുരം: കഴിഞ്ഞ എട്ടിന് നടന്ന നിയമസഭ മാർച്ചിലെ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം സി.ജെ.എം കോടതി ഒക്ടോബർ...
Read full story
ഇടുക്കി: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പട്ടയം തരപ്പെടുത്തി നല്‍കുന്നതിനും സർവ്വേ നടപടികള്‍ക്കും ഇടനിലക്കാർ എന്ന വ്യാജേന പൊതുജനങ്ങളില്‍ നിന്നും പണപ്പിരിവ് നടക്കുന്നതായി വിവരം ലഭിച്ചിട്ടുളളതായി ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി . പട്ടയ നടപടികളുടെ മറവില്‍ ഇടനിലക്കാർ നടത്തുന്ന ഇത്തരം തട്ടിപ്പിനെതിരെ...
Read full story
പീരുമേട് : വാഗമണ്ണിലെ കോലാഹലമേട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ ഉത്തരവ് .കഴിഞ്ഞ നാല് മാസമായി പാലം അടഞ്ഞുകിടക്കുകയാണ്.ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലമെന്ന ഖ്യാതിയയോടെ വാഗമണ്‍ അഡ്വഞ്ചർ പാർക്കില്‍ സ്ഥാപിച്ച ഗ്ലാസ് ബ്രിഡ്ജ് പ്രവർത്തിച്ചത് ഒമ്പത് മാസം മാത്രമാണ്....
Read full story