റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോദി സര്‍ക്കാരിന്‍റെ ആദ്യ ബഡ്ജറ്റ് അവതരണം ഇന്ന്

July 5, 2019 - 10:38 am

ന്യൂഡല്‍ഹി ജൂലൈ 5: മോദി സര്‍ക്കാരിന്‍റെ രണ്ടാം ഭരണത്തിലെ ആദ്യ ബഡ്ജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കും. 2019-20 സാമ്പത്തിക വര്‍ഷത്തിലെ ബഡ്ജറ്റ് അവതരിപ്പിക്കുന്നത് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനാണ്. ഇന്ദിരാഗാന്ധിയ്ക്കുശേഷം ബഡ്ജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിതാധനകാര്യമന്ത്രിയാകും നിര്‍മ്മല.

സമ്പത്ഘടനയിലും ബഡ്ജറ്റ് നിര്‍മ്മാണത്തിലെയും മൂന്ന് മേഖലകളില്‍ ഇടപാട് നടത്തിയ അസാധാരണ അനുഭവവും നിര്‍മ്മലയ്ക്ക് ഉണ്ടാകും- വാണിജ്യം, വ്യവസായം, പ്രതിരോധം.

2014ല്‍ വാണിജ്യമന്ത്രിയായി നിര്‍മ്മലയെ തെരഞ്ഞെടുത്തു. 2017 പ്രതിരോധമന്ത്രിയായി നിര്‍മ്മലയെ സ്ഥാനാരോഹണം ചെയ്തു.

ഇടക്കാല ബഡ്ജറ്റ് ഫെബ്രുവരിയില്‍ പീയുഷ് ഗോയല്‍ അവതരിപ്പിച്ചു. സാമ്പത്തിക സര്‍വ്വേ 2018-19 വ്യാഴാഴ്ച നിര്‍മ്മല അവതരിപ്പിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *