റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുപി സര്‍ക്കാര്‍ രണ്ടരവര്‍ഷം പിന്നിടുന്നു, സെപ്റ്റംബര്‍ 19ന് ആഘോഷം

September 4, 2019 - 3:12 pm

ലഖ്നൗ സെപ്റ്റംബര്‍ 4: യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ രണ്ടര വര്‍ഷം സെപ്റ്റംബര്‍ 19ന് വിപുലമായി ആഘോഷിക്കും. സംസ്ഥാനത്തുടനീളം ചടങ്ങുകള്‍ സംഘടിപ്പിക്കും. സര്‍ക്കാരിന്‍റെ രണ്ടരവാര്‍ഷികം വിപുലമായി ആഘോഷിക്കുമെന്നും പരിപാടികള്‍ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ ബുധനാഴ്ച അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രധാന്‍മന്ത്രി ആവാസ്, സൗഭാഗ്യ, കിസാന്‍ ഇന്‍ഷുറന്‍സ് എന്നീ പദ്ധതികളും ചടങ്ങില്‍ എടുത്ത് പറയും. പ്രയാഗ്രാജിലെ കുംഭമേളയും വാരണാസിയിലെ പ്രവാസി ഭാരതീയ ദിവാസും സര്‍ക്കാര്‍ എടുത്ത് പറയും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *