റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെക്കൻ പെറുവിലെ ബസ് അപകടത്തിൽ 23 പേര്‍ മരിച്ചു

October 2, 2019 - 11:01 am

ബ്യൂണസ് അയേഴ്സ് ഒക്ടോബർ 2: പെറുവിലെ തെക്കൻ കുസ്കോ മേഖലയിൽ നടന്ന ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നതായി രാജ്യത്തെ ലാൻഡ് ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച ക്വിസ്പികാഞ്ചി പ്രവിശ്യയിലെ 40 ഓളം പേരുമായി പോയ പാസഞ്ചർ ബസ് മലഞ്ചെരിവിൽ നിന്ന് വീഴുകയായിരുന്നു. 100 മീറ്റർ (300 അടിയിലധികം) ആഴത്തിലുള്ള മലയിടുക്കിലാണ് ബസ് വീണതെന്ന് വാർത്താ റിപ്പോർട്ട്.

അപകടത്തിൽ 23 പേർ മരിച്ചുവെന്ന് പെറുവിലെ ലാൻഡ് ട്രാൻസ്പോർട്ടേഷൻ ഓഫ് പീപ്പിൾ, കാർഗോ ആൻഡ് ഗുഡ്സ് ചൊവ്വാഴ്ച വൈകി അറിയിച്ചു. ബസ് അപകടത്തിൽ 10 പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് നേരത്തെ ലഭിച്ച വിവരം. അപകടകാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

പെറുവിലെ കുസ്കോ പ്രദേശം ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. മച്ചു പിച്ചുവിന്റെ ഇൻകാൻ സിറ്റാഡൽ (“ഇൻകകളുടെ നഷ്ടപ്പെട്ട നഗരം” എന്നറിയപ്പെടുന്നു) ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *