റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ മരിച്ചു

October 29, 2019 - 10:33 am

തിരുച്ചിറപ്പള്ളി, ഒക്ടോബര്‍ 29: തമിഴ്നാട്ടില്‍ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ സുജിത് വില്‍സണ്‍ മരിച്ചു. തിരുച്ചിറപ്പള്ളി ജില്ലയിലെ നടുക്കാട്ടുപെട്ടി ഗ്രാമത്തിലെ ഉപയോഗശൂന്യമായ കുഴല്‍ക്കിണറിലാണ് രണ്ട് വയസ്സുകാരന്‍ വീണത്. ശരീരം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നീ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

പരിശോധനയ്ക്ക്ശേഷം, മൃതദേഹം സുജിത്തിന്‍റെ വീടിന് അടുത്തുള്ള ഫാത്തിമ നഗര്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകും. സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരാസന്‍, പ്രശസ്ത തമിഴ്നടന്‍ വിമല്‍ തുടങ്ങി നിരവധി പ്രമുഖര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *